Thursday, July 06, 2006

ഒരു വട്ടം കൂടി...

എന്‌റെ ഗ്രാമം, കഥകളിലും കവിതകളിലും വര്‍ണിച്ചുകാണുന്നതുപൊലെ അത്ര വലിയ സംഭവമൊന്നുമല്ല എന്‌റെ ഈ പറഞ്ഞ ഗ്രാമം. ഏങ്കിലും കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്‌. എന്‌റെ വീട്ടില്‍നിന്നും ഒരു 10 മിനിട്ട്‌ തെക്കുകിഴക്കു ദിശയില്‍ വെച്ചു പിടിച്ചാല്‍ ഞാന്‍ പഠിച്ച LP സ്കൂള്‍ ആയി. സ്കൂളിലെക്കു പോകാന്‍ ഒരുപാട്‌ വഴികളുണ്ട്‌... പഞ്ചായത്തു റോഡു മുതല്‍ മാണിക്കന്‌റെ വീടിണ്റ്റെ പിന്നാമ്പുറത്തു കൂടി വരെ സ്കൂളിലേക്കു പോകാം. മാണിക്കന്‌റെ മകനായ ഉണ്ടക്കണ്ണന്‌റെ "ഇനി മേലാല്‍ ഈ വഴി വന്നേക്കരുതെന്ന" ഭീഷണി നിലനില്‍ക്കുമ്പൊളും ഞങ്ങള്‍ സധാരണ അതിലെ ആണു പൊകറുള്ളത്‌. ഇതിലും എളുപ്പമുള്ള വഴിയണു ഗോപി നായരുടെ വീടിനടുത്തുകൂടിയുള്ള വഴി, പക്ഷെ ഗോപി നായര്‍ക്കു വട്ടു കൂടുതലായതില്‍പിന്നെ എന്‌റെ മനോധൈര്യം അതിലെ പോകാന്‍ എന്നെ അനുവധിച്ചിരുന്നില്ല.

പ്രഭ ടീച്ചര്‍ ആണ്‌ സ്കൂളിന്‌റെ എല്ലാം... പ്രധാന അദ്ധ്യാപികയും നലാം ക്ളാസില്‍ കണക്കും സയന്‍സും എടുക്കുന്നതും പ്രഭ ടീച്ചര്‍ അണ്‌. അങ്ങനെ എല്ലാ മേഘലകളിലും ടീച്ചര്‍ തിളങ്ങി നിന്നിരുന്നു. ഒന്നാം ക്ളാസിലെ ലളിതാമ്പിക ടീച്ചറിന്‌റെ കയ്യില്‍ നിന്നും രണ്ടാം ക്ളാസിലെ ഇന്തിര ടീച്ചറുടെ കയ്യില്‍ നിന്നും എനിക്കു ഇതുവരെ തല്ലുകിട്ടിയിട്ടില്ല... പക്ഷെ ബാക്കി എല്ലവരും എന്നോടു ആ കര്യത്തില്‍ മാത്രം ഒരു ദയയും കാട്ടിയിട്ടില്ല. അതുകൊണ്ടെന്താ ചെറുപ്പത്തില്‍ തല്ലുകൊണ്ടു വളരാത്തതിണ്റ്റെ കുറവാണെന്നു അറും പറയില്ലല്ലൊ. ഇങ്ങനെ ഒക്കെ അണെങ്കിലും മൂന്നാം ക്ളസിലെ വിലാസിനി ടീച്ചര്‍ അണു എന്നെപ്പൊലെ തന്നെ എല്ലാവരുടെയും പേടിസ്വപ്നം. എന്‌റെ ഒപ്പം പഠിച്ചിരുന്ന അബിയെ ടീച്ചര്‍ ക്ളാസിലിട്ടു തല്ലി മൂത്രമൊഴിപ്പിച്ചിട്ടുണ്ട്‌. ഞനയിരുന്നു എല്ലാ കൊല്ലവും ക്ളാസ്സ്‌ ഫസ്റ്റ്‌, പക്ഷെ നാലാം ക്ളാസിലെ കൊല്ലപരീക്ഷക്കു മാത്രം ഞാന്‍ രണ്ടാമതായിപ്പോയി, ഉത്തരകടലാസ്‌ ആരും കാണില്ലെന്നു കരുതി ഉഴപ്പിയതുകൊണ്ടുമാത്രം കിട്ടിയൊരു പണിയായിരുന്നു അത്‌. അതുകൊണ്ടെന്തുണ്ടായി, ഞാന്‍ അത്രയും നാളും സ്വപ്നം കണ്ടുനടന്ന 101 രൂപയുടെ കാഷ്‌ അവാര്‍ഡും പ്രശസ്തിപത്രവും എനിക്കു നഷ്ടമായി, കൂടെ ആ പൈസക്കു ഞാന്‍ വാങ്ങണം എന്നു വിചാരിച്ചിരുന്ന ഐറ്റംസിണ്റ്റെ ലിസ്റ്റും ചറപറ കീറിപ്പോയി.

മൂന്നാം ക്ളാസില്‍ ഓണപ്പരീക്ഷക്കു മുന്‍പാണ്‌ എന്നിലെ വീരനായകനെ ഞാന്‍ തിരിച്ചറിഞ്ഞ സംഭവം ഉണ്ടായത്‌. ക്ളസ്സിലെ പരമപോക്കിരിയും, എല്ലാ ചട്ടമ്പിത്തരങ്ങളുടെയും ഉടമയും സര്‍വ്വോപരി എന്‌റെ കൂട്ടുകാരനുമായ അജിത്തിനെ വളരെ ശക്തമായതെന്നു വിശേഷിപ്പിക്കവുന്ന ഒരു പോരാട്ടത്തിലൂടെ ഞാന്‍ ഇടിച്ചു തഴെയിട്ടു. ചെറിയ പരിക്കുകളൊക്കെ എനിക്കും പറ്റിയെങ്കിലും അത്രയും മഹത്തായ ആ വിജയത്തിനു മുന്നില്‍ അതെല്ലാം തൂവല്‍ സ്പര്‍ശങ്ങളയാണു എനിക്കു അനുഭവപ്പെട്ടത്‌. പക്ഷെ പ്രശ്നം അവിടംകൊണ്ടു തീര്‍ന്നില്ല, ക്ളാസ്സ്‌ ടീച്ചര്‍ ആയ വിലാസിനി ടീച്ചര്‍ ഇടപെട്ടു, ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും നല്ല അടി കിട്ടി, അങ്ങനെ ആറ്റു നോറ്റു ഉണ്ടായ ആ വിജയവും ആണ്റ്റിക്ളൈമാക്സില്‍ അവസാനിച്ചു. പക്ഷെ അവിടെയും എനിക്കു ആശ്വസിക്കനുള്ള വകയുണ്ടായിരുന്നു, അന്ന്‌ അദ്യം അടികൊണ്ടത്‌ അവനായിരുന്നല്ലൊ. ആ സംഭവത്തോടെ എന്‌റെ ആത്മവിശ്വാസം പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു, കൂടതെ എനിക്കു എന്നോടു തന്നെ ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി.

ക്ളാസിലെ സീനിയര്‍ അഭിലാഷ്‌ ആയിരുന്നു... ഞാന്‍ നാലാം ക്ളാസ്സിലെത്തുമ്പോള്‍ ഇഷ്ടനു മൊത്തം 8 കൊല്ലം എക്സ്പീരിയന്‍സുണ്ട്‌ സ്കൂളില്‍. അവനെ ജയിപ്പിക്കാന്‍ പ്രഭ ടീച്ചര്‍ ഒരുപാട്‌ പരിശ്രമിച്ചു, അതൊരു മിഷന്‍ ഇമ്പൊസ്സിബിള്‍ ടാസ്ക്‌ ആണെന്നു ടീച്ചര്‍ വളരെ വൈകിയണ്‌ മനസിലാക്കിയത്‌. ഞാനും മിന്‌റിയുമാണു ക്ളാസ്സിലെ ദോസ്തുക്കള്‍, ഞങ്ങളെ പഠിക്കുന്ന പിള്ളേരുടെ കൂട്ടത്തിലാണ്‌ ടീച്ചര്‍ പെടുത്തിയിരുന്നത്‌, അതുകൊണ്ടുതന്നെ ഞങ്ങള്‍ ചെയ്യുന്ന പൊക്രിത്തരത്തീനെല്ലാം പഴി കെട്ടിരുന്നതു ക്ളാസ്സിലെ ഗുണ്ടയും ഒരിക്കല്‍ എന്നൊടു പരാജയത്തിന്‌റെ കൈപ്പുനീര്‍ കുടിച്ചവനുമാ പാവം അജിത്തായിരുന്നു.

ഇതെല്ലാം എന്‌റെ മനസില്‍ ഇപ്പോഴും മായതെ കിടക്കുന്ന വളക്കൂട്ടത്തിലെ ഒന്നൊ രണ്ടൊ വളപ്പൊട്ടുകള്‍ മാത്രം... ഒരു വട്ടം കൂടി... ആ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം...

3 Comments:

Blogger sahayaathrikan said...

തുടക്കം തന്നെ ഗംഭീരം. പോരട്ടങ്ങനെ പോരട്ടെ...

12:58 AM, July 07, 2006  
Blogger പുറം ലൊകവാസി said...

Kollam daa...

2:09 PM, July 07, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

കമെന്‌റെഴുതിയ ചെയ്ത എല്ലാവര്‍ക്കും എന്‌റെ നന്ദി.

സ്വന്തം പീലു...

3:21 AM, September 06, 2006  

Post a Comment

<< Home