ഓപ്പറേഷന്‍ 'ആണി'...
നേരം ഉച്ച കഴിഞ്ഞു, പതിവ് മൃഷ്ടാനഭോജനത്തിനു ശേഷം എന്നത്തെയും പോലെ അന്നും ഞാന്‍ ഉറക്കം നടിച്ചു കിടന്നു. സാധാരണ ഈ കള്ളയുറക്കം പടിഞ്ഞാറെ പാടത്തുള്ള കളിയെ മത്രം ഉന്നം വച്ചുള്ളതായിരുന്നു, അമ്മയുടെ കാണ്ണുതെറ്റിയലുടന്‍ വളരെ നിഷ്കളങ്കമായ ഒരു കള്ളലക്ഷണത്തോടെ പതിയെ എനിച്ച് പടിഞ്ഞാട്ട് വെച്ചു പിടിക്കാറാണു പതിവ്. പക്ഷെ ഇന്നു അത് പറ്റില്ല കരണം ഇന്നാണ് "ഓപ്പറേഷന്‍ ആണി" പ്ളാന്‍ ചെയ്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ എന്‌റെ ഒരെയൊരു സഹായി സ്വന്തം ചോരയും ചില സന്തര്‍ഭങ്ങളില്‍ ഒന്നാന്തരം പാരയുമായ എന്‌റെ അനിയനാണ്. അമ്പലപ്പറമ്പിലെ പമ്പരം കൊത്ത് കളിയില്‍ വളരെ നിഷ്ടൂരമായ രീതിയില്‍ പരിക്കേറ്റ ഞങ്ങളുടെ പമ്പരമാണ് ഇത്തരമൊരു ഓപ്പറേഷന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങളുത്തരവിട്ട് ഞങ്ങളാല്‍ തന്നെ നടപ്പിലക്കിയ ഒരു വിജിലന്‍സ് അന്വേഷണതിലാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത് വന്നത്, മറ്റെല്ലാവരും നല്ല കട്ടിയുള്ള പമ്പരയാണി അണു ഉപയോഗിക്കുന്നത്. പരിക്കേറ്റു പഞ്ജറായ എന്‌റെ പമ്പരത്തെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു, ഇല്ല എനിക്കും വേണം വളരെ ധീരനും പോരാളിയുമായൊരു പമ്പരം. അങ്ങനെ വീട്ടില്‍ മുന്‍പെന്തൊ ആവശ്യത്തിനയി അച്ഛന്‍ വാങ്ങിവച്ചിരുന്ന ആണി അടിച്ചുമാറ്റാന്‍ ഞാന്‍ തിരുമാനിച്ചു. ഓപ്പറേഷന്‍ അണി ഒരു വിജയമായിരുന്നു. അന്നു വൈകുന്നേരം പതിവ് പട്രോളിങ്ങിനിറങ്ങിയ വീട്ടിലെ ലോകപോലീസായ ഏന്‌റെ അമ്മ സത്യം മനസിലാക്കി. "നീ ഇവിടെ ഇരുന്നിരുന്ന ആണി എടുത്തോട" എന്നൊരു അശരീരി അടുക്കളഭാഗത്തു നിന്നുയര്‍ന്നു കേട്ടു. ഈശ്വരാ എന്നത്തെയും പോലെ ഇന്നും ഞാന്‍ പിടിക്കപ്പെടുമൊ, ഞാന്‍ ഞെട്ടി. അമ്മ എന്‌റെ നേര്‍ക്കണു വരുന്നതു, കള്ളന് കഞ്ഞി വെച്ചവനാണെങ്കിലും അവന്‍ എന്‌റെ അനിയന്‍ ഇപ്രാവിശ്യവും തപ്പിച്ചു കെടന്താച്ച്. "ഇല്ലമ്മെ ഞാന്‍ എടുത്തില്ല" പിന്നെ എന്‌റെ പട്ടി പറയും സത്യം എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു. കാര്യാം മനസിലക്കിയ അമ്മ പിന്നെയും പിന്നെയും ചോദിച്ചു, ഞാനുണ്ടൊ സത്യം പറയുന്നു. അമ്മ പതിയെ തൃശ്ശൂറ്‍ പൂരം വെടിക്കെട്ടിനു തീ കൊടുത്തു, എതാണ്ട് കൂട്ടം പൊട്ടിത്തീരറായപ്പോളേക്കും ഞാന്‍ സത്യം പറഞ്ഞു. ഇപ്പൊ എന്‌റെ അവസ്തയും ആ പഴയ പമ്പരത്തിന്‌റെ അവസ്തയും എതാണ്ട് ഒരുപോലെ അയിരുന്നു. ആണി ചൂണ്ടിയതിനു ശെഷം അതെല്ലാം അടക്കിയൊതുക്കി വെച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ പിടിക്കപ്പെടില്ലയിരുന്നു. എന്‌റെ കൂടപ്പിറപ്പായ മടിയും അടിച്ചുമാറ്റാനുള്ള പരിജയക്കുറവുമണു എല്ലാത്തിനും കാരണമെന്നൊര്‍ത്ത് ഞാന്‍ സമാധാനിച്ചു.

0 Comments:
Post a Comment
<< Home