അങ്ങനെ ഒരു നിരപരാധി കൂടി...
ഞങ്ങളുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു മരമാണ് അയനി. വളരെ വിചിത്രമാണ് നാമമെങ്കിലും അളൊരു സര്‍വ്വഗുണസമ്പന്നനായാണ് അറിയപ്പെടുന്നത്. അയനിത്തിരി എന്നാല്‍ അയനിച്ചക്കയുടെ പ്രാരംഭഗട്ടമാണ്. വിഷുക്കാലമായല്‍ പടക്കം പൊട്ടിക്കാന്‍ ഇദ്ദേഹത്തിണ്റ്റെ സേവനം അത്യന്താപേക്ഷിതമാണ്. ഇങ്ങനെയൊക്കെയണ് കാര്യങ്ങളെങ്കിലും എല്ലാവരാലും പുല്ലു വിലയാണ് നമ്മുടെ കഥാനായകനു കല്‍പ്പിച്ചുകിട്ടിയിരിക്കുന്നത്. അങ്ങനെ പുല്ലുവിലപൊലും ഇല്ലാത്ത നമ്മുടെ അയനിത്തിരി ഒരു ദിവസം പുലിയായി...
നേരം ഉച്ചതിരിഞ്ഞു, ഞങ്ങളെല്ലാം പടിഞ്ഞാറെച്ചിറയുടെ മൂലക്കലുള്ള കുളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലമായതിനാല്‍ എല്ലാ കണെക്ഷന്‍ തോടുകളും വറ്റിയിരുന്നു, വളരെ കുറച്ചു കുളങ്ങളില്‍ മാത്രമെ വെള്ളമുള്ളു. പൊതുവെ വിരസമായ വേനല്‍ക്കാല ചൂണ്ടയിടല്‍ ആനന്തകരമാക്കന്‍ ഞങ്ങളെ ഒരുപരിധിവരെ സഹായിച്ചിരുന്നത് അയനിത്തിരിയായിരുന്നു.
ഞങ്ങളുടെ ആവശ്യത്തിനുള്ള അംഗീകാരമെന്നപോലെ കുളത്തിനോട് ചേര്‍ന്നുതന്നെ രണ്ട് പടുകൂറ്റന്‍ അയനിമരങ്ങളുണ്ടായിരുന്നു. പതിവുപോലെ ഞങ്ങള്‍ അയനിത്തിരി കത്തിച്ച് അയനിയുടെ തന്നെ ഉണങ്ങിയ ഇലകളില്‍ ദ്വാരങ്ങളിട്ടുതുടങ്ങി. പഞ്ചായത്ത് റോഡിലൂടെ കാര്‍ പോകുന്നതുപൊലെ വല്ലപ്പോഴും ഞങ്ങളുടെ ചൂണ്ടയില്‍ വല്ല കരിപ്പിടിയൊ പള്ളത്തിയൊ കൊത്തിയിരുന്നു. അപ്പൊഴും ഞങ്ങള്‍ പൂര്‍വ്വധികം ആവേശത്തോടെ അയനിത്തിരികള്‍ ഓരോന്നായി കത്തിച്ചുകൊണ്ടിരുന്നു. എന്നത്തെയും പോലെ അന്നും മീങ്കുടത്തില്‍ ഒന്നൊ രണ്ടൊ പരല്‍മീനുകളുമയി ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
പടിഞ്ഞാറെച്ചിറയില്‍ തീ പിടിച്ചു, സന്ധ്യയൊടെയാണ് ഞാന്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. ഈശ്വരാ പണി പാളിയൊ, ഞങ്ങളെ ഇന്നവരെല്ലാംകൂടി കുരിശില്‍ തറക്കും ഞാന്‍ മനസില്‍ ഉറപ്പിച്ചു. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നമട്ടില്‍ ഞാനും എന്‌റെ സഹചൂണ്ടല്‍ വിദഗ്ധന്‍മാരും സ്പോട്ടില്‍ ഹാജരായി. നാശനഷ്ടങ്ങളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത് പുതുതായൊ വെച്ച രണ്ട് തെങ്ങിന്‍ തൈകളും കുലക്കാറായ മൂന്ന് വാഴകളുമായിരുന്നു. കൂടിക്കിടന്നിരുന്ന അയനിയുടെ ഉണങ്ങിയ ഇലകളും, കുളം വെടിപ്പാക്കിയതിന്‌റെ ഭാഗമായി കരക്കുകൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയ ചണ്ടിയുമാണ് തീപിടിക്കാന്‍ കാരണമെന്ന് ആരൊ പറയുന്നത് കേട്ടു.
അല്‍പനേരം ഞങ്ങള്‍ അക്ഷമരായി കാത്തുനിന്നു, അരുടെയും വിരലുകള്‍ ഞങ്ങളുടെ നേരെ നീളുന്നില്ല. അവസാനം സഹികെട്ട് ആരൊ ചോദിച്ചു "അല്ല ചേട്ട ഇതെങ്ങനെയാ ഈ തീപ്പിടിച്ചെ?". എല്ലാവരും ആകാംഷയുടെ മുള്‍മുനയിലയി, ഈശ്വരാ... കള്ളിവെളിച്ചത്താകുമൊ? "ഒന്നും പറയണ്ടെട പിള്ളെരെ, നമ്മുടെ ക്രിഷ്നേട്ടനില്ലെ പറമ്പില്‍ കെളക്കണ ക്രിഷ്നേട്ടന്‍ അങ്ങേരപ്പര്‍ത്ത് കെളക്കുമ്പൊ ബീഡി വലിച്ച് കൊള്ളിയിട്ടതാണ്ട". എല്ലാവരുടെയും മനസില്‍ പുതുമഴയായി ആ വാക്കുകള്‍ വന്ന് പതിച്ചു.
ഞങ്ങളുടെ നേര്‍ക്ക് തെളിവുകളില്ലാത്തതിനാലും, പാവം ക്രിഷ്നേട്ടനില്‍ നിരുപാധികം കുറ്റം ചുമത്തപ്പെട്ടതിനാലും, ഒരു വലിയ വിപത്തില്‍നിന്നു നൂലിഴ വ്യത്യാസത്തില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. എന്നാലും ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പൊലും ശിക്ഷിക്കപ്പെടരുത്...

2 Comments:
ഇതു കലക്കി... മലയാളം ബ്ലോഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് ..ഒന്നു നോക്കൂ...
http://ashwameedham.blogspot.com/2006/07/blog-post_28.html
കൈത്തിരി, അന്‌വറ്‍... കമന്‌റിയതിനു നന്ദി.
Post a Comment
<< Home