Tuesday, September 05, 2006

കാളരാത്രി...

അന്നൊരു വെള്ളിയഴ്ചയായിരുന്നു... സാധാരണയായി ഭൂതപ്പ്രേതപിശാചുക്കള്‍ ഇറങ്ങിനടക്കുന്നതെന്നു കാരണവന്‍മാര്‍ പറയുന്ന ദിവസം, അല്ലേലും അവര്‍ക്കെന്തും പറയാമല്ലൊ!! ഇന്നലെമുതലുള്ള ചെറിയ പനി എന്നെ പൂര്‍വ്വാധികം തളര്‍ത്തിത്തുടങ്ങിയിരുന്നു. വേനലവധിക്കാലമായതിനാലും മറ്റാര്‍ക്കും അസുഖങ്ങളൊന്നും ഇല്ലാത്തതിനലും "കൂനിന്‍മെല്‍ കുരു അതിന്‍മെലൊരു കൊതുകും കടിച്ചു" എന്ന അവസ്ഥയയി എന്‌റെത്‌. കര്‍താവെ ഈ വരുന്ന പള്ളിപ്പെരുന്നാളിന്‌റെ തലേന്ന്‌ പനി വന്നാലും വേണ്ടില്ല, ഇപ്പൊ ഇതൊന്ന്‌ മാറ്റി തന്നാല്‍ മതിയെ എന്ന്‌ പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു. സമയം ഏതാണ്ട്‌ ഒന്നരയായിക്കാണും, തലവേതന സഹിക്കവയ്യാതെ കരഞ്ഞുകൊണ്ടാണ്‌ ഞാന്‍ എണീറ്റത്‌. എന്‌റെ കരച്ചില്‍ കേട്ടിട്ടൊ എന്തൊ അമ്മെം അച്ഛനും എല്ലാവരും എണീറ്റു. പെട്ടന്നെനിക്കു തലകറങ്ങുന്നതുപോലെ തോന്നി... ഈശ്വരാാാ... പനി മാറ്റാനുള്ള നിവേദനം നീ നേരെ കാലന്‌റെ ഓഫീസിലേക്കാണൊ ഫോര്‍വേഡ്‌ ചെയ്തത്‌... എന്നാലും എന്നൊടീ ചതി വെണ്ടായിരുന്നു. ഞാന്‍ കണ്ണുതുറന്നു... ഏതായലും ഈശ്വരന്‍ എന്‌റെ വിളി കേട്ടെന്നു തോന്നുന്നു, എന്‌റെ പനിയും ഷീണവും എല്ലം പമ്പകടന്നിരുന്നു... അപ്പൊ ഞാന്‍ വിളിച്ചാലും അങ്ങേരു കേക്കും. പായില്‍ കിടന്നിരുന്ന ഞാന്‍ ഇതാ ഇപ്പൊ ബെഡില്‍ കിടക്കുന്നു... ഇനി ഇപ്പൊ പനി മാറ്റിയതിന്‌റെ കൂടെ ബോണസ്‌ ആയി കിട്ടിയതായിരിക്കുമൊ ഈ ബെഡ്‌. ഇല്ല എന്‌റെ ഭാഗത്തായിരുന്നു തെറ്റ്‌ വേറെയും കൊറെ അള്‍ക്കാര്‍ എന്നെപ്പൊലെ അടുത്തടുത്തുള്ള കിടക്കകളില്‍ കിടന്നിരുന്നു. ദൈവമെ ഞാന്‍ ഹോസ്പിറ്റലില്‍ അണ്‌... ലിസി ഹോസ്പിറ്റല്‍ എറണാകുളം. പിന്നെയണ്‌ ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസിലാക്കിയത്‌... ഫ്രൈഡെ കിടന്നുറങ്ങിയ ഞാന്‍ മന്‍ഡെ രാവിലെ അണ്‌ എണീറ്റത്‌!! പണ്ടേ കുംബകര്‍ണ സേവ ഒരല്‍പ്പം കൂടുതലുള്ള എനിക്കിതുതന്നെ കിട്ടണം. എനിക്കു പനി തലച്ചോറിനെ ബാധിച്ചതണത്രെ... എന്തായാലും അങ്ങനെ ഒരൈറ്റം എന്‌റെ തലക്കകത്തും ഉണ്ടെന്നതിന്‌ ഒരു പ്രൂഫ്‌ കിട്ടി!! വയറ്റില്‍ വിരകള്‍ കൂടി ലവന്‍മരെന്തൊ പോയ്സണ്‍ ഉണ്ടാക്കുമെന്നൊ അത്‌ തലച്ചോറിനെ ബാധിക്കുമെന്നൊ ഒക്കെ ഡോക്ടര്‍ വിശദീകരിച്ചു. എന്തായാലും ഞാന്‍ ചുമ്മ ബോധം കെട്ടതെയുള്ളൂ എന്നാല്‍ പണി കിട്ടിയതു മുഴുവന്‍ വീട്ടുകാര്‍ക്കും അയല്‍പക്കത്തുള്ളവര്‍ക്കുമാണ്‌... അവര്‍ക്കത്‌ ശരിക്കുമൊരു കാളരാത്രിയായിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഞാന്‍ തിരിച്ചെത്തി... നൂലിഴപോലിരുന്ന ഞാന്‍ ഇപ്പൊ നൂലുണ്ട പോലായിരിക്കുന്നു കഴിച മരുന്നുകള്‍ക്കും ഹോസ്പിറ്റല്‍ കാന്‌റീനിലെ ഫുഡ്ഡിനും താങ്ക്സ്‌. ആങ്ങനെ എന്‌റെ ജീവിതത്തിലെ അദ്യത്തെ അശുപത്രിവാസം ശുഭമയി അവസാനിച്ചു.

4 Comments:

Blogger myexperimentsandme said...

പീലു, സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം.

പീലുവിന്റെ കുറിപ്പുകള്‍ നന്നാവുന്നുണ്ട്. കമന്റുകള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ വരാനുള്ള പരിപാടികള്‍ ചെയ്തിട്ടില്ലേ? കഴിഞ്ഞ പോസ്റ്റില്‍ അനവര്‍ കാണിച്ചുതന്ന പോസ്റ്റില്‍ പോയാല്‍ അതിനെപ്പറ്റിയൊക്കെ വിശദീകരിച്ചിട്ടുണ്ട്.

ഇനിയും എഴുതുക.

7:25 PM, September 05, 2006  
Blogger Rasheed Chalil said...

പീലു സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം.
നന്നായിരിക്കുന്നു. വിവരണം അസ്സലായി. ഒന്ന് പാര തിരിച്ചാല്‍ നന്നായിരിക്കും എന്നഭിപ്രായമുണ്ട്.

10:07 PM, September 05, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഇനിയുള്ള പോസ്റ്റുകള്‍ കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ ഇത്തിരിവെട്ടമേകിയ പ്രിയപ്പെട്ട ഇത്തിരിവെട്ടത്തിനു എന്‌റെ ഒരായിരം നന്ദി.

സ്വന്തം പീലു...

10:57 PM, September 05, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

വക്കാരി-സാന്‍ ഗൂഗ്‌ള്‌ ഗ്രൂപ്പില്‍ വരാനുള്ളതൊന്നും ഇതുവരെ ചെയ്തില്ല... പെട്ടന്ന് തന്നെ ചെയ്തേക്കാം, ഒര്‍മ്മപ്പെടുത്തിയതിനു നന്ദി.

സ്വന്തം പീലു...

11:00 PM, September 05, 2006  

Post a Comment

<< Home