Wednesday, September 06, 2006

പൌലോസ്‌ സാറിന്‌റെ സമ്മാനം

ടെക്നിക്കല്‍ സ്കൂളിലെ പഠനകാലം, അഞ്ചാം ക്ളാസ്‌ മുതല്‍ ഏഴാം ക്ളാസ്‌ വരെ P.V.T.C എന്നാണ്‌ അവിടെ വിളിക്കപ്പെടുന്നത്‌. Pre Vocational Traning Center എന്നാണതിണ്റ്റെ സമ്പൂര്‍ണനാമം, എങ്കിലും പന്നി വളര്‍ത്തല്‍ ട്രെയ്നിംഗ്‌ സെന്‌റര്‍ എന്ന ഓമനപ്പേരിലാണ്‌ എല്ലാവരും വിളിച്ചുപോന്നിരുന്നത്‌.

എല്ലാ ദിവസവും 5 പിരീഡ്‌ മാത്രം തിയറി ക്ളാസും ശേഷിക്കുന്ന 3 പിരീഡ്‌ വര്‍ക്ക്ഷോപ്പും ചേര്‍ന്ന ടെക്നിക്കല്‍ സ്കൂളിലെ പഠനം തികച്ചും അവേശപൂര്‍ണവും സന്തോഷധായകവുമയിരുന്നു. മിക്കവാറും വര്‍ക്ക്ഷോപ്പ്‌ പിരീഡുകള്‍ സിനിമാക്കഥ പറഞ്ഞും അന്താക്ഷരി കളിച്ചുമൊക്കെയണു ഞങ്ങള്‍ തള്ളിനീക്കിയിരുന്നത്‌. എന്നാല്‍ ചില സാമൂഹ്യവിരുദ്ധരായ ബൂര്‍ഷ്വാസികള്‍ അന്നേരം ഹോംവര്‍ക്ക്‌ ചെയ്തും പാഠപുസ്തകങ്ങള്‍ പഠിച്ചും എന്നെപ്പോലുള്ള നല്ലകുട്ടികള്‍ക്ക്‌ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇത്തരം ഓലപ്പാമ്പുകള്‍ക്കെതിരെ വളരെ ശക്തമായ വിമോചനസമരങ്ങള്‍ അഴിച്ചുവിട്ട്‌ അവരെ നിലക്കുനിര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിച്ചിരുന്നു.

അങ്ങനെ ഏഴാം ക്ളാസിലെത്തി, പൌലോസ്‌ സാറാണ്‌ ഏഴാം ക്ളാസില്‍ ഇംഗ്ളീഷും സാമൂഹ്യപാഠവും പഠിപ്പിക്കുന്നത്‌. സാറിന്‌റെ ക്ളാസിനെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ഒരുപാടു കഥകള്‍ സ്കൂളില്‍ പാട്ടാണ്‌. സ്കൂള്‍ തുറന്ന്‌ രണ്ടാം ദിവസമാണ്‌ സാര്‍ ക്ളാസില്‍ വന്നത്‌, തന്‌റെ സ്വന്തസിദ്ധമായ രീതിയില്‍ അദ്ദേഹം ക്ളാസിനെപറ്റി വിവരിച്ചുകൊണ്ടിരുന്നു. ഒരു ചുരുക്കമെന്ന രീതിയില്‍, "ഞാന്‍ പറയുന്നതൊക്കെ കേട്ടാല്‍ കൊള്ളാം അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എന്‌റെ വക പ്രത്യേക സമ്മാനങ്ങള്‍ കിട്ടുന്നതായിരിക്കും".

സമ്മാനമെന്നു കേട്ടതും അന്തസ്സായി ഉച്ചമയക്കത്തിലേര്‍പ്പെട്ടിരുന്ന നമ്മുടെ കഥാനായകന്‍ അരുണ്‍ അലെര്‍ട്ടായി. പൊതുവെ ശാന്തസ്വഭാവനും നിഷ്കളങ്കനും സര്‍വോപരി മണ്ടത്തരങ്ങളിലേക്ക്‌ എടുത്തുചാടുന്നവനുമായ അവനെക്കൊണ്ട്‌ ക്ളാസിലാരും ഇതുവരെ ഉപദ്രവമൊന്നും നേരിട്ടിട്ടില്ല. ഈ തിക്കുംതിരക്കുമെല്ലാം നമ്മുടെ പൌലോസ്‌ മാഷിന്‌റെ കണ്ണിലും പെട്ടു.

"എന്താട അവിടെ പരിപാടി", മാഷിന്‌റെ ഘനഗംഭീരശബ്ദം ക്ളാസിലാകെ മുഴങ്ങി.

"അല്ല സാറെ ഞാന്‍.. ഞാന്‍", അരുണ്‍ നിന്നു പരുങ്ങി.

"രാത്രി നീ ഉറങ്ങിയില്ലെടാ!!" "വല്ല കോഴി പിടിക്കാനും പോയൊടാ...", സാറിന്‌റെ സ്വരം മാറിത്തുടങ്ങി..

"ഞാന്‍ ഇവിടെ പറഞ്ഞതു വല്ലതും നീ കെട്ടോടാ... "

"ഉവ്വ്‌ സാറെ, സാറു സമ്മാനം തരുമെന്നല്ലെ", അരുണ്‍ ആകെ വിളറി വെളുത്തു.

"നല്ല നെയ്യപ്പമുണ്ട്‌, തരട്ടെ നിനക്കൊരെണ്ണം സമ്മാനമായിട്ട്‌"

നെയ്യപ്പമെന്നു കേട്ടതും ആകെ കണ്‍ഫ്യുഷനിലായ നമ്മുടെ കഥനായകന്‍, വെണ്ടെവെറുക്കനെ തലയാട്ടി. അതുകേട്ടതും പുതിയ മരുന്നു പരീക്ഷിക്കാന്‍ സബ്ജ്ക്റ്റിനെ കിട്ടിയ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ലാഗവത്തോടെ സാറോന്നു പുഞ്ചിരിച്ചു. "എടാ നിനക്ക്‌ ഞാന്‍ നെയ്യപ്പം തരട്ടെ" സാര്‍ സഹതാപത്തോടെ അവനെ നോക്കി. അരുണാകട്ടെ മാറ്റിപ്പറഞ്ഞാലുള്ള അഭിമാനക്ഷതമോര്‍ത്ത്‌ പൂര്‍വ്വാധികം ശക്തിയോടെ തലയാട്ടി.

സാര്‍ വക്കുപാലിച്ചു, അരുണിനു നെയ്യപ്പം കൊടുത്തു. പിറ്റെ ദിവസം ക്ളാസില്‍ വന്നപ്പോള്‍, അവന്‌റെ കൈത്തണ്ടയില്‍ നെയ്യപ്പം ചുട്ടപോലൊരു കരിവാളിച്ച പാടുണ്ടായിരുന്നു. അങ്ങനെ പൌലോസ്‌ സാറിന്‌റെ നെയ്യപ്പം എന്ന സമ്മാനം ക്ളാസിലാകെ ഭീതിജനകമായൊരന്തരീക്ഷം സ്രിഷ്ടിച്ചു. ഇപ്പോഴും നെയ്യപ്പം എന്നു കേള്‍ക്കുമ്പൊള്‍, ആദ്യം ഓര്‍മ്മവരുന്നതു, ആ നീലച്ചുകിടക്കുന്ന നുള്ളിന്‌റെ പാടാണ്‌. പിന്നീട്‌ പലപ്പോഴും ഞാനും സാറിന്‌റെ കയ്യില്‍ നിന്ന്‌ നല്ല ചൂടുള്ള നെയ്യപ്പങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഇപ്പോളും അരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധ്യാപകരില്‍ ഒരാളാണ്‌, ഞങ്ങളുടെ പ്രിയപ്പെട്ട പൌലോസ്‌ സാര്‍.

6 Comments:

Blogger Rasheed Chalil said...

പീലൂ പഴയ യു.പി സ്കൂളും കാലാടിഞ്ഞ ബെഞ്ചും ബ്ലൈഡുകോണ്ട് ക്ലീന്‍ ചെയ്ത് നന്നയി പേരെഴുതിയ ഡസ്ക്കും.. സ്ക്കൂളിലെ ചീനിയും പിന്നെ നമ്പൂതിരി മാഷ് ശരീരത്തിന്റെ ഭാഗം പോലെ കൊണ്ടു നടന്നിരുന്ന മുറത്തിന്റെ കോലും എല്ലാം ഒരു നിമിഷം ഓടിയെത്തി.

നന്നായി...

4:20 AM, September 06, 2006  
Blogger വല്യമ്മായി said...

എന്നിട്ടെന്നെങ്കിലും നെയ്യപ്പം കിട്ടിയോ പീലുവിന്

4:33 AM, September 06, 2006  
Blogger Aravishiva said...

നെയ്യപ്പം കഥ വായിച്ചപ്പോള്‍ വാരിക്കോരി സ്നേഹം തന്ന കുറേ അദ്ധ്യാപകരെ ഓര്‍ത്തു പോയി...ദയവു ചെയ്ത് എന്നെ കരയിക്കരുത്...കഥ നന്നായി.:-)

5:43 AM, September 06, 2006  
Blogger Unknown said...

പീലൂ,
നന്നായിരിക്കുന്നു.
നെയ്യപ്പം! ആഹഹാ....
ഈ സൈസ് പേരിട്ടാല്‍ പിന്നെ ആര് വേണ്ടെന്ന് പറയും സമ്മാനം? അഛനെ വിളിച്ച് കൊണ്ട് വന്ന് സ്കൂളിലും വീട്ടിലും ഡബിള്‍ സമ്മാനം കിട്ടുന്ന തിന്റെ പേര് കോഴിബിരിയാണി എന്നാവും അല്ലേ? :)

7:01 AM, September 06, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

കമന്‌റെഴുതിയ എല്ലാവര്‍ക്കും എന്‌റെ നന്ദി.

സ്വന്തം പീലു...

7:41 AM, September 06, 2006  
Blogger ദിവാസ്വപ്നം said...

നന്നായിട്ടുണ്ട് :)

7:31 PM, September 06, 2006  

Post a Comment

<< Home