Monday, September 11, 2006

നൂറിന്‌റെ മുളക്‌...

പപ്പന്‍ തന്‌റെ ഒറ്റക്കാള വണ്ടിയുമായി ചന്തയി നിന്നു വരികയാണ്‌.

അപ്പൊ പപ്പനു തോന്നി, ഈ പരട്ടു കാളക്ക്‌ ഒട്ടും സ്പീഡില്ലല്ലൊ.

ഉടനെ പപ്പനൊരു പത്തിന്‌റെ മുളകെടുത്ത്‌ കാളക്കു തേച്ചു, അപ്പൊ കാള പത്തു കിലോമീറ്റര്‍ സ്പീഡില്‍പ്പോയി.

പിന്നെയും കുറച്ചു ദൂരം പൊയപ്പൊള്‍ പപ്പനു തോന്നി, വേഗത പോര. പപ്പനൊരു അമ്പതിന്‌റെ മുളകെടുത്തു തേച്ചു, അപ്പൊ കാള അമ്പത്‌ കിലോമീറ്റര്‍ വേഗത്തില്‍പ്പോയി.

പപ്പന്‍ ഹാപ്പിയായി.

കുറച്ചുകഴിഞ്ഞപ്പോള്‍ പപ്പനുതോന്നി കുറച്ചുകൂടി വേഗത കൂട്ടിയാലൊ എന്ന്‌.

പിന്നെ ഒന്നും ആലോചിക്കതെ എഴുപത്തഞ്ചിന്‌റെ മുളകെടുത്തു തേച്ചതും, പപ്പന്‍ തെറിച്ചു പുറത്തേക്കും പോയി, കാളയണെങ്കില്‍ എഴുപത്തഞ്ചു കിലോമീറ്റര്‍ സ്പീഡിലും പോയി.

ഉടനെത്തന്നെ ഒരു നൂറിന്‌റെ മുളകെടുത്ത്‌ പപ്പനങ്ങു സ്വയം തേച്ചു.

"അങ്ങു വന്നേര്‌ ഞാന്‍ തൊഴുത്തില്‍ കാണും", എന്ന്‌ വിളിച്ചുപറഞ്ഞ്‌... കാളയെ ഓവര്‍ടേയ്ക്കു ചെയ്തുകൊണ്ടു പപ്പന്‍ കടന്നുപോയി.

12 Comments:

Blogger വല്യമ്മായി said...

നല്ല കഥ

3:20 AM, September 11, 2006  
Blogger അഷ്റഫ് said...

പീലുവിനെ ഒരഞ്ഞൂറിന്റെ മുളക് തേച്ച് വിടാന്‍ ഈ ബൂലോഗ പഞ്ചായത്തിലാരുമില്ലേ...യ്....

3:35 AM, September 11, 2006  
Blogger Sreejith K. said...

പീലൂ, വെടിക്കെട്ട് കഥകളാണല്ലോ. ഇപ്പോഴാണ് കാണുന്നത് എല്ലാം. ഇഷ്ടായി

3:44 AM, September 11, 2006  
Blogger സു | Su said...

പീലു, നല്ല കഥ. :)

4:38 AM, September 11, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

എന്‌റെ പൊന്ന് അഷ്‌റഫിക്കാ... അങ്ങനെ അഞ്ഞൂറിന്‌റെ മുളകെങ്ങാനും എന്‌റെ കയ്യിലുണ്ടെങ്കില്‍ ഒരു നാലഞ്ചെണ്ണം എടുത്ത്‌ തേച്ച്‌ ഞാന്‍ നാട്ടിലേക്കു സ്ഥലം വിട്ടേനെ.


സ്വന്തം പീലു...

5:02 AM, September 11, 2006  
Blogger ദിവാസ്വപ്നം said...

പീലൂ, അത് കിടിലന്‍...

8:26 PM, September 11, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ദിവാച്ചേട്ടാ...
നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനമാണ്‌, വീണ്ടും വീണ്ടും ബ്ളോഗ്‌ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌...
ഞാനിപ്പൊ ഇതിന്‌ അഡിക്റ്റായൊ എന്നിനിക്കൊരു സംശയമുണ്ട്‌.

താങ്ക്യു താങ്ക്യു വെരിമച്ച്‌....


സ്വന്തം പീലു

4:09 AM, September 12, 2006  
Blogger RR said...

ഇതിപ്പോഴാണു കണ്ടത്‌. അടിപൊളി... പോയി ബാക്കി കൂടി വായിക്കട്ടെ... :)

4:19 AM, September 12, 2006  
Blogger അരവിന്ദ് :: aravind said...

ബാക്കി കഥകള്‍ നന്നായിട്ടുണ്ട്...ഒറിജിനല്‍!
ഇത്....അക്‍നോളജ്‌മെന്റ്സ് ഒന്നും ഇല്ലേ?
ഇത് അഞ്ചാം ക്ലാസ്സ് മുതല്‍ സീതിഹാജിയേം മറ്റും വച്ച് കേട്ട കഥയാണല്ലോ...
:-)
തുടര്‍ന്നും എഴുതൂ...

5:18 AM, September 12, 2006  
Blogger കുഞ്ഞാപ്പു said...

ഇത്തരം കഥകള്‍ ഇനിയും കൈവശം ഉണ്ടാകുമെന്നു ഉറച്ചു വിശ്വസിക്കുന്നു. ഇങ്ങട് പോരട്ടേന്നേ...

നെക്കായീക്കുണു.

5:30 AM, September 12, 2006  
Blogger ഏറനാടന്‍ said...

പീലൂ ഭയങ്കര ഭാവനയാണല്ലോ! ഇനീം സ്റ്റോക്കുണ്ടെങ്കില്‍ പോസ്റ്റുമല്ലോ..
വാണം വിട്ടപോലെ 'ശൂംന്ന്' പാഞ്ഞ്‌ പോവുന്ന പപ്പനെ നോക്കി അന്തം വിട്ട്‌ 'സുറൂമ്ന്ന്' മൂത്രോമൊഴിച്ച്‌ നില്‍ക്കുന്ന പാവം കാളയേ.. തന്റെ കാര്യത്തിലെനിക്ക്‌ കുണ്ഠിതമുണ്ട്‌.

5:41 AM, September 12, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഇതു അത്ര വല്ല്യ ഭാവനയൊന്നും അല്ല (വിനയം) എറനാടന്‍ ചേട്ട..
ഈ കഥ പണ്ട്‌ ആരൊ പറഞ്ഞു ഞാന്‍ കേട്ടതാണ്‌.
അപ്പൊത്തോന്നി നിങ്ങളുമായി പങ്കുവെക്കാമെന്ന്.
അങ്ങനെ ഞാന്‍ ഈ കഥ പോസ്റ്റ്‌ ചെയ്തു.
കരീം മാഷിന്‌റെയും മറ്റു ചിലരുടെയുമൊക്കെ കഥകള്‍ വായിച്ചപ്പോളാണ്‌ എനിക്കു ഈ ഭാവനയുടെ യാഥാര്‍ത്ത്യം മനസിലായതു.

കമെന്‌റിയതിനു ഒരുപാട്‌ നന്ദി.


സ്വന്തം പീലു

5:48 PM, September 12, 2006  

Post a Comment

<< Home