Tuesday, September 12, 2006

ഹൈദ്രാബാദ്‌ ബിരിയാണി...

എന്നത്തെയും പോലെ ഇപ്പ്രാവിശ്യവും ഞങ്ങളുടെ PM പ്രോജക്ട്‌ തീര്‍ന്നതിന്‌റെ പാര്‍ട്ടി പ്രഖ്യാപിച്ചു. രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ പണിയെടുക്കുന്നതിനു ഞങ്ങള്‍ക്കു കിട്ടുന്ന ഒരു ബോണസ്‌ അംഗീകാരമായാണ്‌ എല്ലാവരും ഈ പാര്‍ട്ടിയെ കണക്കാക്കിയിരുന്നത്‌. പതിവിനു വിപരീതമായി ഇത്തവണ ലഞ്ച്‌ നടത്താനാണു പരിപാടി. നഗരപ്രാന്തത്തിലെ സാമാന്യം തരക്കേടില്ലാത്ത ഒരു റെസ്റ്ററെന്‌റിലണു സംഭവം സെറ്റപ്പ്‌ ചെയ്തിരിക്കുന്നത്‌.

കിട്ടിയ വണ്ടി പിടിച്ച്‌ പന്ത്രണ്ടരയൊടു കൂടി ഞങ്ങള്‍ സ്പോട്ടില്‍ ഹാജരായി. പാര്‍ട്ടി ഒരുമണി മുതല്‍ മൂന്നുമണി വരെയണ്‌. എന്നിരുന്നാലും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും എന്ന മനോവികാരത്തോടെ വളരെ നേരത്തെതന്നെ ഞങ്ങള്‍ ഞങ്ങളുടെ സനിധ്യം അറിയിച്ചിരുന്നു.

എല്ലാവരും നേരത്തെ എത്തിയതുകൊണ്ടു, ഒരുമണിക്കു മുന്‍പുതന്നെ ഞങ്ങള്‍ ഫംഗ്ഷനാരംഭിച്ചു.

വെയ്റ്റര്‍ വന്നു ഓര്‍ഡര്‍ എടുത്തു തുടങ്ങി, വളരെ ലൈറ്റായിമാത്രമെ കഴിക്കൂ എന്ന്‌ നെരത്തെ തിരുമാനിച്ചിരുന്നതിനാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി മാത്രമെ ഓര്‍ഡര്‍ ചെയ്തുള്ളു. എല്ലാവരും ഓര്‍ഡര്‍ നല്‍കിത്തീരാറായി, അപ്പോളും ജോസഫ്‌ മാത്രം മെന്യുവിലൂടെ കണ്ണൊടിച്ചുകൊണ്ടിരിക്കുകയാണ്‌.

"സര്‍ ഇവിടെ എന്താണു വേണ്ടത്‌", വളരെ വിനയ്യപൂര്‍വം വെയ്റ്റര്‍ ചോദിച്ചു.

"എനിക്കൊരു ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണി", വളരെ നേരത്തെ കുലംഘിഷമായ ആലോചനക്കു ശേഷം ജോസഫ്‌ പറഞ്ഞു.

"ശരി സര്‍", ഈ പണ്ടാറം ഉലത്താനാണൊ ഇവന്‍ ഇത്ര നേരം എടുത്തതെന്ന ഭാവത്തോടെ വെയ്റ്റര്‍ പോയി.

സ്റ്റാര്‍ട്ടര്‍ ഡിഷുകളായ, ഫ്രെഞ്ചു ഫ്രൈസും ചിക്കന്‍ ഡ്രമ്പ്സും കഴിച്ചുകൊണ്ടു ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വരാനായി ഞങ്ങള്‍ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോല്‍ ഐറ്റംസ്‌ ഒരോന്നായി വന്നുകൊണ്ടിരുന്നു. എന്‌റെ ചിക്കന്‍ ബിരിയാണി വന്നു, ഞാന്‍ പോളിങ്ങും തുടങ്ങി. എല്ലാവര്‍ക്കുള്ളതും വന്നിട്ടും നമ്മുടെ ജോസഫിന്‌റെ ഓര്‍ഡര്‍ മാത്രം വന്നില്ല.

ജോസഫിന്‌റെ മുഖത്തു നിരവധി ഭാവങ്ങള്‍ മാറിമറഞ്ഞു, അതില്‍ നിരാശയും ആഗ്രഹവും ക്ഷമയില്ലായ്മയും ഒക്കെ ഉണ്ടായിരുന്നു.

അവസാനം അവന്‌റെ നമ്പറും വന്നു...

അവന്‍ ചുറ്റും നോക്കി, അവനു കിട്ടിയ ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണിയും എനിക്കു കിട്ടിയ ചിക്കന്‍ ബിരിയാണിയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടിരുന്നു.

"വെയ്റ്റര്‍, ഇതു ശരിക്കും ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണി തന്നെ അല്ലെ", അവനിലെ സംശയരോഗി സടകുടഞ്ഞെഴുന്നേറ്റു.

വെയിറ്ററുടെ മുഖത്തൊരു ആക്കിയ ചിരി വിടര്‍ന്നു!!

"അല്ല സര്‍ ബിരിയണിക്കങ്ങനെ ഹൈദ്രാബാദെന്നൊ ബാംഗ്ളൂരെന്നൊ ഒന്നും ഇല്ല, എല്ലം ബിരിയാണി തന്നെ"

വെയ്റ്ററുടെ ഈ മരുപടി കേട്ടതും മാനഹാനിയും ധനനഷ്ടവും ഒരുപോലെ അഭിമുഖീകരിച്ച ഒരു ഇക്കിളി സിനിമയുടെ പ്രൊഡ്യൂസറെപ്പൊലെയായി അവന്‌റെ അവസ്ഥ...

കൂടെയുള്ളവരെല്ലാം ഒരു സൈഡില്‍ നിന്നു ചിരി തുടങ്ങി, നമ്മുടെ കഥാനായകന്‍ മാത്രം തലതാഴ്ത്തി ഒറ്റയിരുപ്പിനാ ബിരിയാണി മുഴുവന്‍ അടിച്ചുകേറ്റി.

16 Comments:

Blogger കുഞ്ഞാപ്പു said...

പീലൂ.. ഇപ്പൊ എനിക്കു മനസ്സിലായി അര്‍ക്കാണു സംഭവിച്ചതു എന്നു.

4:50 AM, September 12, 2006  
Blogger സു | Su said...

വ്യത്യാസം ഒക്കെയുണ്ട്. പക്ഷെ ആ ഹോട്ടലില്‍ ഇല്ലായിരിക്കും. സത്യം പറഞ്ഞോ പീലൂ, മെനു കാര്‍ഡ് നോക്കി എന്തോ ഒരു കുന്തം ഓര്‍ഡര്‍ ചെയ്തിട്ട്, അത് കണ്ടപ്പോഴുള്ള നിരാശ, ജോസഫിന്റെ തലയിലേക്കിട്ടതല്ലേ?

4:55 AM, September 12, 2006  
Blogger Sreejith K. said...

പാവം ജോസഫ്. കഥ ഉഷാറായി

4:58 AM, September 12, 2006  
Blogger ഇടിവാള്‍ said...

ഹ ഹ .. അതു കൊള്ളാം പീലു

6:07 AM, September 12, 2006  
Blogger Unknown said...

പീലൂ,
ഹൈദരാബാദ് ബിരിയാണി ഒന്ന് വേറെതന്നെയാണേ.....

കഥ നന്നായിരിക്കുന്നു. :)

6:13 AM, September 12, 2006  
Blogger അഷ്റഫ് said...

പീലു ജൊസഫ് ഇതറിയില്ലാന്ന് ഉറപ്പാണല്ലൊ അല്ലെ...?

1:05 PM, September 12, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

സു-ചേച്ചി ഇതു എന്നെ മനപ്പൂര്‍വ്വം കളിയാക്കിയതാണ്‌, ഞാന്‍ പിണങ്ങി.

സ്വന്തം പീലു...

5:33 PM, September 12, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ജോസഫ്‌ ഇതറിഞ്ഞാലും കുഴപ്പമില്ല അഷ്‌റഫിക്ക...
അവന്‌റെ പേരിലുള്ള ഇതിലും വലിയൊരു നമ്പറ്‍ ഇറക്കുമെന്നുപറഞ്ഞു ബ്ളാക്ക്മെയില്‍ ചെയ്ത്‌ നിര്‍ത്താം.


സ്വന്തം പീലു...

5:36 PM, September 12, 2006  
Blogger അനംഗാരി said...

ഹൈദരാബാദ് ബിരിയാണി എന്ന് പ്രത്യേകം ബിരിയാണിയുണ്ട്?.ബിരിയാണീ എല്ലാം ഒന്നു തന്നെ.എന്നാല്‍ ഹൈദരാബാദ്, ബിരിയാണി പ്രസിദ്ധമാണ്. അത്രതന്നെ. പീലൂ‍, ചുമ്മാ “പീ”ലാതെ. ജോസഫിന്റെ ഫോണ്‍ നമ്പറു താ...ഞാന്‍ വിളിച്ച് ചോദിക്കാം.

8:22 PM, September 12, 2006  
Blogger സു | Su said...

പീലൂ :) ഹി ഹി ഹി പിണങ്ങീന്ന് ഉറപ്പാണല്ലോ. അങ്ങനെ ഈ ബൂലോഗത്തില്‍ എല്ലാവരും പിണങ്ങീട്ട് വേണം ബ്ലോഗിങ്ങ് ഒക്കെ നിര്‍ത്തി കാശിയ്ക്ക് പോകാന്‍. ഒന്നു പിണങ്ങി. ഇനി ബാക്കി എല്ലാരും എപ്പഴാ പിണങ്ങുന്നേ?

8:39 PM, September 12, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

അയ്യൊ അനംഗാരി... ഞാന്‍ നമ്പറ്‍ തരില്ല... എന്നിട്ടു വേണം അവന്‍ എന്‌റെ കിറിക്കിട്ടുകുത്താന്‍


സ്വന്തം പീലു...

12:29 AM, September 13, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

സു ചേച്ചി.. ഞാന്‍ പറ്റിച്ചതാ... എല്ലാവരും പിണങ്ങിപ്പോയാലും ഞാന്‍ പോകില്ല... അങ്ങനെ ചേച്ചി മാത്രം സുഖിച്ച്‌ കാശിക്ക്‌ പൊകണ്ട.

സ്വന്തം പീലു...

12:32 AM, September 13, 2006  
Blogger Rasheed Chalil said...

വെയ്റ്ററുടെ ഈ മരുപടി കേട്ടതും മാനഹാനിയും ധനനഷ്ടവും ഒരുപോലെ അഭിമുഖീകരിച്ച ഒരു ഇക്കിളി സിനിമയുടെ പ്രൊഡ്യൂസറെപ്പൊലെയായി അവന്‌റെ അവസ്ഥ...

പീലൂ നീ കൊള്ളാമല്ലോ ചുള്ളാ..

12:36 AM, September 13, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഇത്തിരി-ചേട്ട... താങ്ക്യു വെരിമച്ച്‌.


സ്വന്തം പീലു...

12:59 AM, September 13, 2006  
Blogger Kalesh Kumar said...

ഹൈദരാ‍ബാദില്‍ ഇരുമ്പാണി കൊണ്ടാ ബിരിയാണി ഉണ്ടാക്കുന്നത് - സംശയമുണ്ടേല്‍ ബിരിയാണിക്കുട്ടിയോട് തന്നെ ചോദിക്ക്!

1:05 AM, September 13, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഹ ഹ ഹാാ...
മേമ്പൊടിയായി കുറച്ചു തുരുമ്പ്‌ പിടിച്ച ആണി മുകളില്‍ വിതറിയാല്‍ ചിലപ്പോള്‍ നല്ല ടേസ്റ്റയിരിക്കും


സ്വന്തം പീലു...

1:16 AM, September 13, 2006  

Post a Comment

<< Home