പട്ടാള അട്ടിമറി...
എല്ലാവരും കുലംഘഷമായ ചര്‍ച്ചയിലാണ്.
"നമുക്കൊരു ആറ്റം ബോംബിട്ടാലൊ", ആരോ ചോദിച്ചു.
"അതുവേണ്ട, ചിലപ്പൊ നമുക്കു വല്ല പരിക്കും പറ്റാന്‍ സാധ്യതയുണ്ട്", ഞാന്‍ പറഞ്ഞു.
ഞങ്ങളുടെ മാനേജറെ ഒരു ബലപ്രയോഗത്തിലൂടെ പുറത്താക്കി അധികാരം കൈക്കലക്കുന്നതിന്‌റെ മാസ്റ്റര്‍ പ്ളാന്‍ മീറ്റിംഗ് ആണ് അവിടെ നടക്കുന്നത്.
ഞാനാണ് പടനായകന്‍, ഒരു സേനാനായകന്‌റെ തൊപ്പി ഒക്കെ വച്ചിട്ടുണ്ട്. എന്നാലും എനിക്കിതിനുള്ള കഴിവൊക്കെയുണ്ടൊ, ചിലപ്പോള്‍ ഞാനൊരു സംഭവമായിരിക്കും ഞാന്‍ സമാധാനിച്ചു.
"ധീരാ ധീരാ നേതാവെ, ധീരതയോടെ നയിച്ചോളൂ, പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നലെ", ആ മനോഹരമായ വിപ്ളവ മുദ്രാവക്യം എന്‌റെ മനസിലേക്ക് കടന്നു വന്നു.
ഞാന്‍ ചുറ്റും നോക്കി, ഒരു നാലഞ്ചുപേരെന്‌റെ മുന്നിലിരുപ്പുണ്ട്. കഷ്ടം, എനിക്കെന്നോടുതന്നെ ചെറിയൊരു വെറുപ്പു തോന്നി.
അവസാനം കാരമുള്ള്, ചാക്കുവള്ളി, ചൂലീര്‍ക്കിലി തുടങ്ങിയ മാരകായുധങ്ങളുമായി ഞങ്ങള്‍ സാറിന്‌റെ കാബിന്‍ ലക്ഷ്യമാക്കി മുന്നോട്ടുനടന്നു.
വല്ലഭനു പുല്ലും ആയുധം എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ഒരു പുല്‍ക്കൊടിപോലുമെടുക്കതെ നേതാവ് ചമഞ്ഞ് ഞാനാണ് മുന്നില്‍. (അതു വല്ലഭനല്ലെ എനിക്കല്ലല്ലൊ എന്നെങ്കിലും ഞാന്‍ മനസിലാക്കേണ്ടിയിരുന്നു).
"ഊം എന്തു വേണം", ചോദിക്കതെ അകത്തുകയറിയത് ഇഷ്ടപ്പെടാതെ സര്‍ ചോദിച്ചു.
"അല്ല... സര്‍... ഞങ്ങള്‍ ഇങ്ങനെ ബലപ്രയോഗം... ഈ പട്ടള അട്ടിമറി ഒക്കെ ഇല്ലെ...
അതുപോലെ... അധികാരം പിടിച്ചടക്കാന്‍ വന്നതാണ്", എല്ലാവരും കൂടി ഒരുവിധം പറഞ്ഞൊപ്പിച്ചു.
"പ്ഫാ, പോയിരുന്നു പണിയെടുക്കടാ", ഒരൊറ്റ ആട്ടായിരുന്നു... ഞെട്ടിത്തിരിഞ്ഞ എന്‌റെ തല കട്ടിലിന്‌റെ മൂലയില്‍ പോയിടിച്ചു.
"അയ്യോ... അമ്മേ... " എന്നുറക്കെ വിളിച്ചുകൊണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു.

22 Comments:
ഇത്രക്കും മനോഹരമായ ഒരു സംഭവം ആന്‌റിക്ളൈമാക്സിലവസാനിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
സ്വന്തം പീലു...
സ്വപ്നലോകത്തെ ബാലപീലൂ,
കൊള്ളാം നന്നായിരിക്കുന്നു.
മാനേജറെ തിരത്താന്‍ കിട്ടിയ ആയുധങ്ങള്‍ രസിച്ചു. ഹോം മേഡ് ആയുധങ്ങളുടെ ലിസ്റ്റില്‍ എനിക്കേറ്റവും കേമന്‍ എന്ന് തോന്നിയിരിക്കുന്നത് നല്ല നീട്ടി വളര്‍ത്തി പോളീഷ് ചെയ്ത നഖമാണ്.ഒരിക്കല്‍ മുഖത്തിന് നേരെ നീണ്ട മാന്തല്‍ കഴുത്ത് കൊണ്ട് തടുക്കേണ്ടി വന്നു. ഹോ... എന്താ ഒരു നീറ്റല്‍...എന്താ ഒരു പുകച്ചില്‍......
ഇത്രക്കും മനോഹരമായ ഒരു സംഭവം ആന്‌റിക്ളൈമാക്സിലവസാനിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല....ഞാനും!!!!
തകര്‍ത്തുറാ.. മച്ചൂ... സൂപ്പര്‍
പീലുവേ..കിണ്ണം കാച്ച്യായ്ട്ട് ണ്ട് ട്ടാ..
ഹിഹിഹി നന്നായിപ്പോയി. എന്നോട് പിണങ്ങിയപ്പോഴേ ഞാന്‍ ശപിച്ചതാ ഒരു പൊട്ട സ്വപ്നം കാണട്ടേന്ന്. അത് ഫലിച്ചു.
കൂലംകഷം. കുറച്ചുകൂടെ അക്ഷരത്തെറ്റുണ്ട്. ഒക്കെ നോക്കി ശരിയാക്കൂ.
ദില്‍ബു ചേട്ട... നിരായുധനായ എന്‌റെ കയ്യില്‍ പല്ലും നഖവും മാത്രമെ ഉണ്ടായിരുന്നുള്ളു. എന്തുചെയ്യാം... തലമുട്ടി മുഴവന്നതുമാത്രം മിച്ചം.
സ്വന്തം പീലു...
എന്‌റെ ദു:ഖത്തില്‍ പങ്കുചേരാന്‍ വിശാലമനസ്കനായ വിശാലന്‍ ചേട്ടന്‍ മാത്രം.
സ്വന്തം പീലു...
പീലു പീലു ക്യാഹെ, യെ പീലു പീലു.
കൊള്ളാം പീലു. നല്ല എഴുത്ത്. ഞാന്‍ ഒരു യുദ്ധം പ്രതീക്ഷിച്ചതായിരുന്നു. ക്ലൈമാക്സ് എന്നെ ചതിച്ചു.
സു ചേച്ചി... ഇനിയുമിതു പോലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തം പീലു...
പീലു ഒരു കളിമാക്‍സി വീരനാണല്ലോ.
കൊള്ളാം. ഞാനും ഓര്‍ത്തില്ല ഇത് ഇങ്ങിനെ തീരുമെന്ന് :)
പീലുവേ...
ഒരു 500 ന്റെ മുളകെടുത്തെ സാറിന്റെ ദേഹത്തു പ്രയോഗിക്കാമായിരുന്നില്ലേ !
പീലുവേ അടിപൊളി.
സാറ്‍ ആഞ്ഞൊന്നാട്ടിയപ്പോള്‍ തലയിലൊരു വലിയ മുഴയാണു വന്നത്... ഇനി ആ മുളകും കൂടി തേച്ചിരുന്നെങ്കില്‍, ഞനിപ്പോള്‍ പള്ളിക്കാട്ടില്‍ പെട്ടിപ്പുറത്ത് മണ്ണു വീഴുന്നതും കാത്തുകിടക്കേണ്ടിവന്നേനെ.
സ്വന്തം പീലു...
കൊള്ളാം പീലൂ.... ഇനി മുതല്‍ ഹെല്‍മറ്റ് വച്ച് കിടന്നുറങ്ങൂ.. :-)
പീലു. ഒരു സ്വപ്നം കൂടി കാണൂ (വേഗം )
എന്നിട്ടു ആ സ്വപ്നം ക്ലൈമാക്സില്‍ എത്തിക്കൂ....
സ്വപ്നത്തില്‍ ധൈര്യത്തിനു എന്നെയും കൂട്ടിക്കൊ...
ഒന്നുമില്ലേങ്കിലും "പ്ഫാ, പോയിരുന്നു പണിയെടുക്കടാ", എന്നു പറയുമ്പോള്‍ കുടുക്ക എടുത്തു തലമണ്ടക്കു അടിക്കമല്ലൊ? :)
ഈ കുസ്‌റിതികുടുക്കയുടെ ഒരു കാര്യം കുസ്‌റിതി കാട്ടി അള്‍ക്കാരെ കൊല്ലും... അടി.
സ്വന്തം പീലു...
കോള്ളാം, പണ്ട് ഞങ്ങള്‍ കുറേപ്പേര്‍ ഇതുപോലെ സംഘം ചേര്‍ന്ന് മാനേജറിന്റ്റെ മുറിയില്‍ പോയി. പുള്ളി ചിരിച്ച് ഇരിക്കാന്‍ പറഞ്ഞു, ചായ കാപ്പി, പിന്നെ മാര്‍ക്കര്‍ പേന വച്ച് ബോര്‍ഡില്‍ ചില പടങ്ങള്‍ വരച്ച് സംസാരിക്കാന്‍ തുടങ്ങി. ഒരു 45 മിനുട്ട് കഴിഞ്ഞപ്പൊള്‍ ഹൊ എത്ര നല്ല മനുഷ്യന്‍ എന്ന് ഉരുവിട്ട് ഞങ്ങള്‍ പുറത്തിറങ്ങി.
അവരുടെ കയ്യിലാണ് ആയുധങ്ങള്‍.
പീ...ലൂ, സ്വപ്നമായത് നന്നായി. ഇല്ലെങ്കില്‍ വീട്ടില്‍ പോയിരുന്ന് തലയിലെ പേനെണ്ണിക്കളിക്കാമായിരുന്നു. എന്താ ആ ബോസിന്റെ പേര്?..
ഓ:ടോ: നമ്പര്‍ ഞാന്‍ സംഘടിപ്പിച്ചോളാം. വിഷമിക്കേണ്ട. ഈ മാതിരി കൂറുള്ള തൊഴിലാളികള്‍ക്ക് ഇത്തിരി പ്രമോഷന്‍ കൊടുക്കണമല്ലോ?
ബൂലോക ശ്രദ്ധക്ക് (പ്രധാനമായും അനംഗരിയുടെ)
ഈ സ്വപ്നത്തിലെ കഥാപാത്രങ്ങളും സംഭവവികാസങ്ങളും തികച്ചും സാങ്കല്‍പികമാണ്. ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി ഇതിനു എന്തെങ്കിലും സാദ്‌റിശ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദിര്‍ശികമാണ്
സ്വന്തം പീലു...
പീലു യെവന്‍ കൊള്ളാം :)
കൊള്ളാവുന്ന സ്വപ്നം ഒന്നും കിട്ടിയില്ലേ കാണാന്‍?
“ഒരിക്കല്‍ മുഖത്തിന് നേരെ നീണ്ട മാന്തല്‍ കഴുത്ത് കൊണ്ട് തടുക്കേണ്ടി വന്നു. ഹോ... എന്താ ഒരു നീറ്റല്‍...എന്താ ഒരു പുകച്ചില്‍......“
ദില്‍ബ്വേ, വല്ല പൂച്ചയും ആരുന്നോ?
ഹഹ്ഹ... എന്നെ തല്ലാന്‍ വരണ്ട. ഞാന്‍ പണ്ട് എനിക്ക് കേറിയ ഒരു ഗോള്‍ അങ്ങു മറിച്ചു തന്നതാ. സംഭവം ഒരു ദിവസം ഞാന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ കവിളത്തൊരു പോറല്‍ ഉണ്ടായിരുന്നു. ഷേവ് ചെയ്തപ്പോ മുറിഞ്ഞതോ എന്തോ ആരുന്നു. എല്ലാരും കൂടെ ഇരുന്നപ്പോ ഒരുത്തന്‍ ചോദിച്ചു എന്തു പറ്റിയതാണെന്ന്. ഞാന്‍ വന്‍ ആക്ഷന്‍ ഒക്കെ കാണിച്ച് പറഞ്ഞു - “ഓ, എന്തു പറയാനാ, ഇന്നലെ അവള്‍ അല്പം ദേഷ്യത്തിലായിരുന്നു”. ഉടന്‍ വന്നു മറുചോദ്യം “എന്ത് വല്ല കാട്ടു പൂച്ചയുമായിരുന്നോ?”
മോനേ ആദീ,
ഈ ഗോള്‍ ഞാന്‍ ഉടന്‍ മടക്കുന്നുണ്ട്.
വല്ല കാട്ട് പൂച്ചയുമായിരുന്നെങ്കില്‍ അല്‍പ്പം മനുഷ്യപ്പറ്റെങ്കിലും കാണില്ലേ? ഇത്... :-)
സ്വപ്നങ്ങല്‍ ഇനിയും കാണാന്‍ തലകളും വാതിലുകളും തുറന്നു തന്നെ കിടക്കട്ടേ.. അല്ലേ.
Post a Comment
<< Home