Thursday, September 14, 2006

എന്‌റെ പാചക പരീക്ഷണങ്ങള്‍...

പ്രവാസി ജീവിതാരംഭത്തിലെ ഒരു മനോഹരമായ സായന്ദനം. പാചകം എന്ന കല എന്‌റെ മുന്നില്‍ ഒരു സമസ്യയായി നിലകൊണ്ടിരുന്നകാലം. കൂടെത്താമസിക്കുന്നവരുടെ അവസ്ഥയെ ദയനീയാവസ്ഥയാക്കുന്നതില്‍ പലപ്പൊഴും ഞാന്‍ വിജയം കണ്ടിരുന്നു.

"നീ എന്തോന്നാടാ ഈ ഉണ്ടാക്കി വച്ചിരിക്കുന്നതു", ഞാന്‍ വച്ച കറിയിലെ അസ്വാഭാവികത മനസിലാക്കിയിട്ടെന്നോണം സഹമുറിയന്‍ ചോദിച്ചു.

"ഓ.. അതു ചിക്കന്‍ കറിയണെടാ", ചോദ്യം തീരെ ഇഷ്ടപ്പെടതെ ഞാന്‍ മൊഴിഞ്ഞു.

"ഇതു ചിക്കന്‍ കറിയാണെന്നൊ, പിന്നെന്താടാ ഇതിനൊരു സാമ്പാര്‍ മണം"

"ചിക്കന്‍ മസാല ഉണ്ടായിരുന്നില്ല, അപ്പൊ ഞാന്‍ കുറച്ചു സമ്പാര്‍ പൊടിയെടുത്തിട്ടു"

"എന്നാ നിനക്കു കുറച്ചു കടുകും കൂടെ വറുത്തിടായിരുന്നില്ലെടാ", എന്‌റെ മറുപടി കേട്ടു കുരുപൊട്ടിയ അവന്‍ എനിക്കിട്ടു ചൊറിഞ്ഞു.

"അതിനു കടുക്‌ നീ നിന്‌റെ വീട്ടില്‍ നിന്നു കൊണ്ടു വച്ചിട്ടുണ്ടൊ?... നീ വിഷമിക്കണ്ട ഞാന്‍ കുറച്ചു പുളി പിഴിഞ്ഞൊഴിച്ചിട്ടുണ്ടു", ഞാനും വിട്ടുകൊടുത്തില്ല.

"നീ ഒരു കാര്യം ചെയ്യ്‌, നിനക്കു അതിനെ ചിക്കന്‍ കറിയെന്നു വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നീ ചിക്കന്‍ സാമ്പാറെന്നു വിളിച്ചൊ", ഞാന്‍ അനുരഞ്ചനത്തിന്‌റെ പാത സ്വീകരിച്ചു.

"നീയതൊന്നു കഴിച്ചു നോക്കെടാ... അതിനു നല്ല ടേസ്റ്റ്‌ ഉണ്ട്‌", ഞാന്‍ വളരെ വിനയപൂര്‍വ്വം പറഞ്ഞു.

അവനെങ്ങാനും ഇതുപോലെ വല്ല പരീക്ഷണങ്ങളുമായി മുന്നോട്ടുവന്നാല്‍ പിന്നെ കൊട്ടത്തോക്കില്‍ നിന്ന്‌ വെടി പോകുന്നതു പൊലെയായിരിക്കും ടോയ്ലെറ്റിലെ കാര്യങ്ങള്‍ എന്നു എനിക്കുറപ്പായിരുന്നു.

"ടാ നീ പറഞ്ഞത്‌ ശരിയാ ഈ സാധനം കൊള്ളം കേട്ടൊ", ആഭ്യന്തരകലഹത്തിന്‌റെ വക്കോളമെത്തിയ പ്രശ്നം മിന്നല്‍ കണ്ടിട്ടും ഇടിവെട്ടു കേള്‍ക്കാത്ത പോലെ തൂറ്റിപ്പോയി!!

അവന്‌റെ ആ വാക്കുകള്‍ ചിക്കന്‍ സാമ്പാറിന്‌റെ ഗുണമേന്‍മക്കുള്ള ISI അംഗീകാരമായി എന്‌റെ ചെവിയില്‍ വന്നു പതിച്ചു.

12 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

ഗാന്ധിജി പണ്ട്‌ കൊറേ സത്യാന്വേഷണപരീക്ഷണങ്ങള്‍ നടത്തി അവസാനം നമുക്കു സ്വാതന്ത്യ്രം വരെ മേടിച്ചു തന്നു. ഞാന്‍ അന്വേഷിചു പോയാല്‍ സത്യങ്ങളൊന്നും പരീക്ഷിക്കപ്പെടാന്‍ സാധ്യതയില്ലാത്തതുകൊണ്ടും ഈയൊരവസരത്തില്‍ അത്തരം പരീക്ഷണങ്ങല്‍ക്കു സ്കോപ്പില്ലാത്തതുകൊണ്ടും ഞാന്‍ അത്തരമൊരു സാഹസത്തിനു മുതിരുന്നത്‌ പാപമകും.

പക്ഷെ ഞാനും ചില പരീക്ഷണങ്ങളൊക്കെ നടത്തി, അണ്ണാറക്കണ്ണനും തന്നാലായത്‌.


സ്വന്തം പീലു...

2:25 AM, September 14, 2006  
Blogger സൂര്യോദയം said...

'കൊട്ടത്തോക്കില്‍ നിന്ന്‌ വെടി പോകുന്നതു പൊലെയായിരിക്കും ടോയ്ലെറ്റിലെ കാര്യങ്ങള്‍ ...'
നല്ല പ്രയോഗം...

കൊതിമാറാത്ത അസുഖം എന്നും പറയും ('ഇരുന്നിട്ടും ഇരുന്നിട്ടും കൊതിമാറാത്തൊരു...' എന്നോ മറ്റോ ഒരു പാട്ടുണ്ടല്ലോ..)

5:48 AM, September 14, 2006  
Blogger Mubarak Merchant said...

പീലു,
ദിങ്ങനെ വേണം കാര്യങ്ങള് പറയാന്‍.
വായിക്കാന്‍ സുഖം തരുന്ന ഇങ്ങനത്തെ നുറുങ്ങുകളാ നമുക്ക് വേണ്ടത്. കണ്‍ഗ്രാറ്റ്സ്.

5:55 AM, September 14, 2006  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

പറാഞ്ഞാലും പറഞ്ഞാലും തീരാത്ത കേട്ടാലും കേട്ടാലും മതിയാവാത്ത ബാച്ചിലേഴ്സ്‌ അടുക്കളക്കഥക്കൂട്ടിലെ പുതിയ കഥയും അതീവ രസകരം.

6:16 AM, September 14, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

കമന്‌റിയ എല്ലാവര്‍ക്കും നന്ദി...

ഇതുപോലെ ഒരുപാടു സംഭവങ്ങള്‍ ഉണ്ടെങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരെണ്ണം കുറച്ചു പൊടിപ്പും തൊങ്ങലും വച്ചു അവതരിപ്പിച്ചു എന്നുമാത്രം.


സ്വന്തം പീലു...

7:00 AM, September 14, 2006  
Blogger സു | Su said...

പാചകം നന്നായി. :) ചിക്കന്‍സാമ്പാര്‍. കറിവേപ്പിലയില്‍ പരീക്ഷിക്കാന്‍ എന്തായാലും പറ്റില്ല. അല്ലെങ്കില്‍ ഞാനൊരു കൈ നോക്കിയേനെ.

7:05 AM, September 14, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

സു ചേച്ചി, ഈ ഉദയസൂര്യന്‌റെ നാട്ടില്‍ കറിവേപ്പില പോയിട്ട്‌ ഒരു കരിഞ്ഞ വേപ്പില പോലും കിട്ടില്ല. അതും കൂടി കിട്ടിയിരുന്നെങ്കില്‍ ഞാനെന്‌റെ ചിക്കന്‍ സാമ്പാര്‍ ഞാന്‍ കൂടുതല്‍ സ്വാദിഷ്ടമാക്കിയേനെ.


സ്വന്തം പീലു...

7:13 AM, September 14, 2006  
Blogger Unknown said...

പീലൂ,

ഓഹോ.... ഇങ്ങനെ ഒരു ഡിഷ് എന്ത് കൊണ്ട് ഞാന്‍ ആലോചിച്ചില്ല? നന്ദി. ഒന്ന് പരീക്ഷിക്കുന്നുണ്ട്.

7:14 AM, September 14, 2006  
Blogger സു | Su said...

http://kariveppila.blogspot.com/


നോക്കാറില്ല അല്ലേ ;)

7:42 AM, September 14, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

സു ചേച്ചി, തീരെ സമയമില്ല, ഇപ്പൊ കട്ട പണിയാണ്‌...

ഒരുദിവസം കൂടിയാല്‍ ഒരു മണിക്കൂറെ കിട്ടു ഈ ബൂലോക പരിപാടിക്ക്‌



സ്വന്തം പീലു...

4:21 PM, September 14, 2006  
Blogger evuraan said...

എന്നിട്ട് സഹമുറിയന്‍ ഇപ്പോഴും ജീവനോടെയുണ്ടോ പീലൂ?

:^)

qw_er_ty

7:37 PM, September 14, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

സഹമുറിയന്‍ ജീവനോടെയുണ്ടെന്നു മാത്രമല്ല, അവന്‌ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടിയൊ എന്നും സംശയമുണ്ട്‌.


സ്വന്തം പീലു...

6:48 PM, September 21, 2006  

Post a Comment

<< Home