Thursday, September 21, 2006

കോവാലചരിതം ഒന്നാം ഘണ്ഡം...

നാട്ടിലെ ആസ്ഥാന പൂവാലനും കാമുകനും എല്ലാമാണു കോവാലന്‍. ശരിക്കുള്ള പേരു ഗോപീക്‌റിഷ്ണന്‍ എന്നാണെങ്കിലും, വീട്ടുകാരു ഗോപിക്കുട്ടനെന്നും കൂട്ടുകാരു കോവാലനെന്നുമാണു അവനെ വിളിച്ചിരുന്നത്‌.

കോവാലന്‌റെ ആത്മാര്‍ഥ സ്നേഹിതനും ശിഷ്യനുമൊക്കെയാണു "തള്ള്‌ രമേശന്‍". അറിയാത്തതും ഇല്ലാത്തതും ആയ കര്യങ്ങളെ പറ്റി വായ്തോരാതെ സംസാരിക്കാനുള്ള കഴിവാണ്‌ കോവാലശിഷ്യന്‍ രമേശനെ തള്ള്‌ രമേശനാക്കിയതു!! മരിക്കുന്നതിനു മുന്‍പ്‌ കോവാലനെപ്പൊലെ മഹാനായൊരു പൂവാലനവുക എന്നരൊ ജീവിതാഭിലാഷം മാത്രമെ നമ്മുടെ രമേശനുണ്ടായിരുന്നത്‌.

ചട്ടിയും കലവുമകുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെയിരിക്കുമെന്നു പറയുന്നതുപോലെ ചില സൌന്ദര്യപിണക്കങ്ങളൊക്കെ ഉണ്ടയിരുന്നെങ്കിലും കോവാലനെന്ന മരപ്പട്ടിക്ക്‌ രമേശനെന്ന ഈനാംപേച്ചിയണ്‌ എപ്പോളും കൂട്ട്‌.

കോവാലനണ്‌ നാട്ടിലെ ഫാഷന്‍ ഐകണ്‍, അക്കാര്യത്തില്‍ ഇപ്പോളും ചില തര്‍ക്കങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാന്‍ കോവാലന്‍ തയ്യാറായിട്ടില്ല. ശിഷ്യനായ രമേശനില്‍ നിന്നുമാത്രമാണ്‌ കോവാലനു ഒരു ചെറിയ ഭീഷണി നിലനിന്നിരുന്നതു. പക്ഷെ എന്തുകാര്യത്തിലും ഗുരുവിന്‌റെ അഭിപ്രായം കേട്ടിരുന്ന രമേശനെ അടിച്ചിരുത്താന്‍ എല്ലാവിധ ഉടായിപ്പ്‌ വേലകളും നമ്മുടെ കോവാലന്‍ ഒപ്പിച്ചിരുന്നു.

പ്രത്യേകിച്ചു ജോലിയും കൂലിയുമൊന്നുമില്ലത്ത കോവാലന്‌റെ ആകെയുള്ള വരുമാനം ഗുരുദക്ഷിണയിനത്തില്‍ രമേശന്‌റെ കയ്യില്‍നിന്നീടാക്കിയിരുന്ന ട്യൂഷന്‍ ഫീസ്‌ മാത്രമായിരുന്നു.പണ്ട്‌ കുറച്ചുനാള്‍ പുള്ളിക്കാരന്‍ സ്വര്‍ണപ്പണി പഠിക്കാന്‍ പോയിരുന്നു, അക്കാലത്ത്‌ വള വെട്ടിക്കാന്‍ വന്നൊരു ചേച്ചിയുടെ കയ്യില്‍ തൊട്ട്‌ കളി കയ്യാങ്കളി വരെയെത്തി. കോവാലന്‌റെ എല്ലാ സംരംഭങ്ങളെയും പോലെ ഒരു വലിയ സ്വര്‍ണപ്പണിക്കാരനാകാനുള്ള മോഹവും അങ്ങനെ അകാലചരമമടഞ്ഞു.

വന്യമായ സൌന്ദര്യ സങ്കല്‍പ്പത്തിനുടമയായിരുന്ന കോവാലന്‌റെ സൌന്ദര്യം ചില വന്യജീവികളെക്കള്‍ കഷ്ടമായാണ്‌ അനുമാനിക്കപ്പെട്ടിരുന്നത്‌. കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്ന്‌ പലരും ഉപദേശിച്ചെങ്കിലും, ഒരിക്കല്‍ ഞാനും ചേട്ടനെപ്പൊലെ വളരും വലുതാകും എന്ന ആത്മവിശ്വാസത്തോടെ ഫെയര്‍ & ലവ്ലി മുതല്‍ കുമ്മായം വരെ നീളുന്ന പല പരീക്ഷണങ്ങലും നമ്മുടെ കോവാലന്‍ നടത്തി. "ഇന്ത്യയുടെ ആണവ പരീക്ഷണങ്ങല്‍ വരെ വിജയം കണ്ട നിലക്ക്‌, എന്തുകൊണ്ടെന്‌റെ സൌന്ദര്യപരീക്ഷണങ്ങല്‍ വിജയിച്ചുകൂട" എന്ന കോവാലന്‌റെ നിഷ്കളങ്കമായ ചോദ്യം പലപ്പോഴും വിമര്‍ശകരുടെ വായടച്ചിരുന്നു. കഴിഞ്ഞ കൊല്ലം പള്ളിപ്പെരുന്നളിനു ഫൂട്ട്പാത്തില്‍ നിന്നു മേടിച്ച കുട്ടികൂറ പൌഡര്‍ തേച്ചു ദേഹമാസകലം നീരുവന്നൊരു ചരിത്രം കൂടി കോവാലന്‌റെ സൌന്ദര്യപരീക്ഷനങ്ങള്‍ക്കുണ്ട്‌.

ബൂലോക പൂവാലന്‍മാരില്‍ അഗ്രഗണ്യനായ അപ്പി ഹിപ്പിയുടെ കടുത ഫാനാണ്‌ നമ്മുടെ കോവാലന്‍. അപ്പി ഹിപ്പിയുടെ വിഗ്രഹങ്ങളൊന്നും കമ്പോളത്തില്‍ ലഭ്യമല്ലത്ത സാഹചര്യത്തില്‍, വിഗ്രഹാരാധനക്ക്‌ സ്കോപ്‌ നഷ്ടപ്പെട്ട നമ്മുടെ കഥാനായകന്‍ പടം വെച്ചരാധന സമ്പ്രധായമാണ്‌ സ്വീകരിച്ചത്‌. എല്ല ദിവസവും വൈകുന്നേരം തനിക്കു കിട്ടിയതും മടങ്ങിയതുമൊക്കെയായ പ്രേമലേഖനങ്ങള്‍ കൊണ്ടു തന്‌റെ എല്ലാമെല്ലാമായ അപ്പി ഹിപ്പിക്ക്‌ മാല തീര്‍ത്ത്‌ പൂജയും തേവാരവുമൊക്കെ നടത്താറുണ്ട്‌ നമ്മുടെ കോവാലന്‍.

നാലും കൂടിയ കവലയിലെ ബസ്‌ സ്റ്റോപ്പണ്‌ കോവാലന്‌റെ വിഹാരകേന്ദ്രം. അഞ്ചരക്കുല്ല മേരിമാത ബസ്‌ വരുമ്പോളാണ്‌ കോവാലന്‍ കൂടുതല്‍ കര്‍മനിരതനാകുന്നത്‌, കാരണം അതിലാണ്‌ സെന്‌റ്‌ തോമസ്‌ ട്യൂട്ടൊറിയയലിലെ പെണ്‍കൊടിമാരു വരുന്നത്‌. അക്കൂട്ടത്തിലെ കണ്‍മണിയൊടു കോവാലനൊരു പ്രത്യേക താല്‍പ്പര്യമുണ്ടെങ്കിലും എല്ലാവരുടെയും കാര്യം നൊക്കാന്‍ ഞാന്‍ മത്രമല്ലെ ഉള്ളൂ എന്ന ചിന്ത അവനെ തളര്‍ത്തി. എങ്കിലും കണ്‍മന്‍ണിയെക്കണുമ്പൊള്‍ അവനിലെ പൂവാല ഹൃദയത്തിലൊരാമ്പല്‍ പൂവിരിഞ്ഞിരുന്നു.

അങ്ങനെ നാടിന്‌റെ എല്ലാമെല്ലാമായ കോവാലന്‌റെ വീരസാഹസിക കഥകള്‍ ഒരുപാടുണ്ട്‌, അതെല്ലാം ഇനിയൊരിക്കല്‌.

4 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

നാട്ടിലെ ആസ്ഥാന പൂവാലനും കാമുകനും എല്ലാമാണു കോവാലന്‍. കോവാലന്‌റെ വീരസാഹസിക കഥകള്‍ ഇവിടെ തുടങ്ങുന്നു.


സ്വന്തം പീലു...

6:51 PM, September 21, 2006  
Blogger സു | Su said...

തുടരന്‍ ആയത് ശരിയായില്ല. കോവാലചരിതം മുഴുവന്‍ പോന്നോട്ടെ.

10:46 PM, September 21, 2006  
Blogger Sreejith K. said...

തുടരന്‍ ആയത് രസം കളഞ്ഞു പീലൂ. മുഴുവന്‍ വായിക്കാതെ ഇനി എങ്ങിനെയാ ഒരു അഭിപ്രായം പറയുക :(

12:51 AM, September 22, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഒരുനിലക്കൊന്നും പറഞാല്‍ തീരാത്തത്രെയും ഉള്ളത്തുകൊണ്ടാണു കുറേശെ ആയി എഴുതാം എന്നു വെച്ചത്...

നിങളുടെയെല്ലാം അഭിപ്രായം മാനിച്ച് എത്രയും പെട്ട്ന്നു അടുത്ത കഥ പോസ്റ്റ് ചെയ്യാന്‍‌‌ശ്രമിക്കുന്നതാണ്



സ്വന്തം പീലു...

7:03 AM, September 22, 2006  

Post a Comment

<< Home