കോവാലനും രമേശനും പിന്നെ കണ്മണിയും...
കോവാലനു കണ്മണിയോടുള്ള പ്രണയം ദിനംപ്രതി കലശലായി വരികയാണ്. കാര്യത്തോടടുത്തപ്പോള്‍ അവന്‌റെ അപകര്‍ഷതാബോധം അവനുമുന്നില്‍ പീലിനിവര്‍ത്തിനിന്നാടി. ഈശ്വരാ ഞാന്‍ കറുത്തിട്ടാണല്ലൊ എനിക്കു ഭംഗിയില്ലല്ലൊ തുടങ്ങിയ ചിന്തകള്‍ അവനെ തകര്‍ത്തുകൊണ്ടിരുന്നു.
ഇല്ല എങ്ങനെയെങ്കിലും ഇതു കണ്മണിയോടു പറഞ്ഞേ തീരൂ അവന്‍ മനസിലുറപ്പിച്ചു പക്ഷെ എങ്ങനെ!!
രമേശന്‍, അവനു മാത്രമെ എന്നെ സഹായിക്കാന്‍ കഴിയു!! അവനാകുമ്പോള്‍ എന്റെ ശിഷ്യനല്ലെ എന്തായാലും എനിക്കിട്ടു പണിയാന്‍ ചാന്‍സില്ല.
"ടാ രമേശാ നീ എനിക്കൊരു ഉപകാരം ചെയ്യണം", കോവാലന്‍ കാര്യത്തിലേക്കു കടന്നു.
"ആശാന്‍ കാര്യം പറ ആശാനെ നമുക്കു വഴിയുണ്ടാക്കം"
"അല്ലട ഞാന്‍ ഒരു കത്തു തരാം നീ അതു നമ്മുടെ മേരിമാത കണ്മണിക്കു കൊടുക്കനം"
"അത്രെ ഉള്ളൂ", ആശാനുള്ള പ്രത്യുപകാരം ചെയ്യാന്‍ പറ്റിയ അവസരം എന്നോണം രമേശന്റെ മറുപടി വന്നു.
"ടാ നീ ഇതു ആരൊടും പറയരുതു, ഇത്ര ചെറിയ കാര്യങ്ങള്‍ക്കു നിന്റെ സഹായം തേടിയെന്നു മറ്റുള്ളോരറിഞ്ഞാല്‍ എന്റെ മാനം പോകും"
"ആശാന്‍ വിഷമിക്കണ്ടാശാനെ എല്ലാം ഞാന്‍ ശരിയാക്കിത്തരാം", എന്തോ അര്‍ഥം വെച്ചെന്നോണം രമേശന്‍ പറഞ്ഞു.
രമേശന്‍ വീട്ടിലങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ നടക്കുകയാണ്...
"എന്താടാ നിനക്കു മൂലക്കുരു പൊട്ടിയോ", വെരുകിനെപ്പോലെ പെരകി നടന്നിരുന്ന രമേശനെ നൊക്കി അച്ചാച്ചന്‍ ചോദിച്ചു.
"ഒന്നു പോ അച്ചാച്ച എവിടെ മനുഷ്യന്‍ തീ തിന്നോണ്ടിരിക്കുകാ"
ഇല്ല ഞാന്‍ ആ കിഴങ്ങന്‍ കോവാലനെ കണ്മണിയുമായി മുട്ടിക്കില്ല...
അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഞാന്‍ എന്റെ പൂവാല ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയോടു ചെയ്യുന്ന എറ്റവും വലിയ ചതിയായിരിക്കും. ഇതു സത്യം സത്യം സത്യം...
ഒരു കാര്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ മൂന്നു പ്രാവിശ്യം സത്യം ചെയ്യണമെന്നു കോവാലനാണു അവനെ പഠിപ്പിച്ചത്.
ഒരുകാര്യം ചെയ്യം ഈ കത്തിനു ഞാന്‍ തന്നെ മറുപടിയെഴുതാം...
എന്തായാലും ഇതു കുറച്ചുനാളിങ്ങനെ പോകട്ടെ, ബാക്കി വരുന്നിടത്തു വച്ചുകാണാം.
അങ്ങനെ ഹംസാമായ രമേശന്‍ തന്നെ ദമയന്തിയുമായി...
ഈ കലാപരിപാടി കുറച്ചുനാള്‍ നീണ്ടു.
കണ്മണിയുടെ പ്രണയാര്‍ദ്രമായ കത്തുകള്‍ വായിച്ചു കുരുപൊട്ടിയ കോവാലന്‍ ഒരുനാള്‍ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു...
അതികനേരം കാത്തിരിക്കേണ്ടിവന്നില്ല...
അവളുടെ വായില്‍ നിന്നു വീണ ക യും പ യും മ യുമെല്ലാം കോവാലന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു.
"ഇല്ല ഗുരുവായ തനിക്കിട്ടു ഉഡായിപ്പുകാണിച്ച ആ പന്നന്‍ രമേശനെ ഞാന്‍ ഇന്നു കൊല്ലും" കോവാലന്റെ ആത്മഗദം എട്ടു ദിക്കുകളും പൊട്ടുമാറുച്ചത്തില്‍ അലയടിച്ചു.
"എടാ പുല്ലേ നീയെനിക്കിട്ടു തന്നെ പണിതു അല്ലേടാ പരമനാറി", രമേശനെ കണ്ടതും കോവാലന്റെ പ്രതികാരം ആളിക്കത്തി.
"എടാ നിനക്കറിയോ ഇതുവരെ പ്രേമ നൈരാശ്യത്തിന്റെ പേരില്‍ കള്ളുകുടിക്കാത്തവായിരുന്നടാ ഈ കോവാലന്‍"
"ആ എന്നെ... നീ ഒരുത്തന്‍ കാരണം 4 കുപ്പി കള്ളാ പടിക്കലെ ഷാപ്പില്‍ നിന്നു മോന്തിയതു അതും കടമായിട്ട്"
"നിന്റെ അപ്പന്‍ കൊടുക്കുമോടാ ഞാന്‍ കുടിച്ച കള്ളിന്റെ കാശ്, അതുപോട്ടെ എന്റെ വിഷമം ഞാന്‍ എങ്ങനെ തീര്‍ക്കുമെടാ പറയടാ പരമനാറി പറയ്"
"ആശാന്‍ നിന്നു ചിലച്ചിട്ടൊന്നും കാര്യമില്ല, ആശാനാദ്യം എനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണം", ഗുരു ഭക്തിഗാനത്തില്‍ തുടങ്ങിയാല്‍ പൂരപ്പാട്ടിലെ നിര്‍ത്തൂ എന്നു നല്ല ബോധ്യമുള്ള രമേശന്‍ പറഞ്ഞു.
"ഇത്രെയൊക്കെ ചെയ്തതു പോരാണ്ട് എന്തു ന്യായമാണ്ടാ നിനക്കു പറയാനുള്ളതു.. പറഞ്ഞുതുലക്കെടാ"
"ഞാന്‍ ആശാന്‍ പറഞ്ഞുതന്നതില്‍ നിന്ന് ഒരു പിടി അങ്ങോട്ടൊ ഇങ്ങോട്ടൊ മാറി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലല്ലൊ, ഇനി നാളെയും അങ്ങനെ ചെയ്യില്ല", രമേശന്‍ പറഞ്ഞു.
"എന്നിട്ടു നീ ഈ കാണിച്ചതെന്താടാ വൃത്തികെട്ടവനെ", കോവാലന്‍ ഉറഞ്ഞുതുള്ളി.
"ആശാന്‍ അങ്ങനെ പറയരുത്... ആശാന്‍ തന്നെ അല്ലെ പറഞ്ഞിട്ടുള്ളതു നമ്മല്‍ പൂവാലന്മാര്‍ക്കു പ്രേമം എന്നൊരു വികാരം പാടില്ല എന്നു, അതാണു ആശാന്‍ എനിക്കു പറഞ്ഞുതന്ന അദ്യത്തെ പാഠം എന്നിട്ടു ആശാന്‍ തന്നെ അതു തെറ്റിച്ചാല്‍ എങ്ങനെ ശരിയാവും"
"അതുകൊണ്ടിനിക്കു വെറെ വഴിയില്ലായിരുന്നു, നമ്മള്‍ പൂവാലന്മാര്‍ക്കുമില്ലെ ആശാനെ ഒരു അന്തസൊക്കെ!!", ഒരു ഗുരുവിനു കൊടുക്കവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ തന്നെ രമേശനും കൊടുത്തു.
"എടാ മഹാപാപി, നീ എന്നാലും എന്നോടിതു ചെയ്തല്ലോ", ശിഷ്യന്റെ പ്രത്യുപകാരത്തില്‍ തകര്‍ന്നുപോയ ഗുരു വക്കുകള്‍ കിട്ടതെ ഉഴറി.

6 Comments:
കോവാലനിപ്പോള്‍ കണ്മണിയോടുള്ള പ്രേമം കലശലാണ്. രമേശനുമാത്രമെ ഇപ്പോളവണെ സഹായിക്കാന്‍ പറ്റൂ... പക്ഷെ രമേശന്‍ ഇങനെ സഹായിക്കുമെന്നു നമ്മുടെ കോവാലന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
സ്വന്തം പീലു...
ഈ രമേശന്‍, പീലു ആണോ? ;)
സൂ ചേച്ചി കഥയില്‍ ചോദ്യമില്ല്ലേന്നറിഞ്ഞുകൂടെ!!
ഫോര്‍ ദി ടൈം ബീയിംഗ് ഞാന്‍ തന്നെ ആണെന്നു വെച്ചൊ, ഞാനല്ലെങ്കില്‍ കൂടി!!
സ്വന്തം പീലു...
ഇതിലാരാ പീലു...
ഏതായാലും നന്നയിരിക്കുന്നു.
അതു പറയത്തില്ല ഇത്തിരിച്ചേട്ട... ആരായാലും മാനം പോകുന്ന കേസല്ലേ...
സ്വന്തം പീലു...
ഒന്നുംകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്. ഹ ഹ. കൊള്ളാം, കഥ ഇഷ്ടായി.
Post a Comment
<< Home