പപ്പന്റെ വിഷമം...
പപ്പന്‍ നിരാശനാണ്, എല്ലാവരും പറയുന്നത് ഒരു പ്രേമം പൊട്ടിയാല്‍ രണ്ട് കിലോ എങ്കിലും തൂക്കം കുറയും എന്നണ്... എന്നിട്ടോ നിര നിരയായി ആറെണ്ണമാണ് കാവിലെ ഭഗവതിക്കു നിരത്തിയ കതിന പോലെ ഠമാര്‍ പടാര്‍ ആയത്... നൈരാശ്യത്തിന്റെ സങ്കുചിതാവസ്തയില്‍ ബിയറടിച്ചു വയറു ചാടി ഗ്രഹിണി പിടിച്ച പിള്ളാരുടെ പോലെയായതു മിച്ചം...
"why me god... why me?" പപ്പന്റെ ഓഞ്ഞ ശബ്ദം ഭക്തിസാന്ദ്രമായ ദൈവസന്നിദിയില്‍ ഒരു ആദിവാസി ഗാനം പോലെ മുഴങ്ങി.
പപ്പനൊന്നു നോക്കിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ കല്ല്യണം പെട്ടന്നു നടക്കുമെന്നണ് നാട്ടിലെ സംസാരം, ഭാസ്കരപാപ്പന്റെ ചായക്കടിയില്‍ വരെ ഈ സംഭവം ചര്‍ച്ചക്കെടുത്തിരുന്നു. സാധാരണയായി അഗോളവിഷയങ്ങളല്ലാതെ ഇത്തരം ചീളു കേസുകളൊന്നും അവിടെ ഡിസ്കഷനു വരാറില്ല. ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയപ്പൊള്‍ മറ്റു ലോക രാജ്യങ്ങളെക്കാള്‍ മുമ്പ് ആ നടപടിയെ അപലഭിച്ച ഒരു ചരിത്രം കൂടിയുണ്ട് ഭാസ്കരപാപ്പന്റെ ചായക്കടക്ക്.
പപ്പനിപ്പോള്‍ അന്നമ്മ ചേട്ടത്തിയുടെ ഠൗണിലെ കടയില്‍ തയ്യലു പടിക്കാന്‍ വരുന്ന സൂസിയുമായി പ്രണയത്തിലാണ്. പപ്പന്റെ പൂര്‍വ്വകാല ചരിത്രം മുഴുവനുമറിയുന്ന സൂസിക്കും അവനെ ഇഷ്ടമാണത്രെ. കല്ല്യാണം പെട്ടന്നു നടക്കാന്‍ അവളു കണ്ടെത്തിയ എളുപ്പവഴിയാണിതെനു ചില അസൂയക്കാരു പറഞ്ഞു പരത്തിയെങ്കിലും, പപ്പനു സൂസിയെന്നുവെച്ചാല്‍ തമിഴ് നാട്ടുകാര്‍ക്കു മുല്ലപ്പെരിയാറുപോലെയായിരുന്നു. അങ്ങനെ ദിവസങ്ങള്‍ കദന്നുപോയി, പപ്പന്‍ സൂസി പ്രണയച്ചൂടില്‍ നിരവധി പനിനീര്‍ പുഷ്പങ്ങള്‍ അകാലചരമമടഞ്ഞു.
പപ്പനു ജോലി കിട്ടി, വറീതേട്ടന്റെ എളേ മോന്‍ കൊച്ചാപ്പന്‍ വഴിയാണു ജോലി ശരിയായത്. കൊച്ചാപ്പനു ബോംബെയില്‍ വൈരക്കല്ലിന്റെ പണിയാണ്, പപ്പനും അവിടെ തന്നെയാണു പണി ശരിയാക്കിയിരിക്കുന്നതു. ഭാസ്കരേട്ടന്റെ ചായക്കടയില്‍ പത്രം വായിക്കുകയും പരദൂഷണം പറയുകയും മാത്രം ചെയ്യുന്ന നാരായണനാശാരിയാണാ ന്യൂസ് പുറത്തുവിട്ടത്.
നാളെ പപ്പന്‍ ബോംബെക്കു പോകുകയാണ്, ഇന്നു വൈകുന്നേരം വലിയ ബണ്ടിനോടുചേര്‍ന്നുള്ള ചിറക്കടുത്തു മീറ്റ് ചെയ്യമെന്നണു സൂസി പറഞ്ഞിരിക്കുന്നതു. ഉച്ചതിരിയാറായപ്പോളേക്കും പപ്പന്‍ സ്പോട്ടില്‍ ഹാജരായി. ഒരു അഞ്ചരയോടു കൂടി ആരോ ബണ്ടിലൂടെ നടന്നു വരുന്നതു പപ്പന്‍ കണ്ടു, അതു സൂസി തന്നെ അല്ലാതാരു വരാന്‍ ഈ നേരത്തിവിടെ. പപ്പന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടു ലുട്ടാപ്പി ഫാന്‍സ് അസോസിയേഷന്‍ ലോക്കല്‍ പ്രസിഡന്റ് കം ഖജാഞ്ചി മണിക്കുട്ടനായിരുന്നു അത്. സൂസിയുടെ ഹംസമായാണ് ഇഷ്ടന്റെ വരവു, ഒരു രൂപയുടെ കപ്പലണ്ടി മിട്ടായിയും രണ്ട് എള്ളുണ്ടയും വാങ്ങി കൊടുത്തല്‍ എത്ര സാഹസികമായ ഹംസ വേഷവും കെട്ടിയിരുന്ന മണിക്കുട്ടന്‍ നാട്ടിലെ കമിതാക്കളുടെ ആശ്വാസമായിരുന്നു.
കത്തു വായിച്ച പപ്പന്‍ ഞെട്ടി, സൂസി തന്നെ ഇട്ടിട്ടു പോയി എന്ന സത്യം അവന്‍ മനസിലാക്കി. പപ്പന്റെ എല്ലാ പ്രണയങ്ങളുടെയും ക്ലൈമാക്സ് യാഷ് ചൊപ്ര പടങ്ങളിലെപ്പോലെ മൂന്നാം ഹീറോയില്‍ അവസാനിക്കറാണ് പതിവ്, ഇത്തവണയും. അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി!!
"why me gOd... why me?" പപ്പന്റെ ആ ഓഞ്ഞ ശബ്ദം വീണ്ടും മുഴങ്ങി.

5 Comments:
പപ്പന്‍ നിരാശനാണ്, എല്ലാവരും പറയുന്നത് ഒരു പ്രേമം പൊട്ടിയാല്‍ ഒരു രണ്ട് കിലോ എങ്കിലും തൂക്കം കുറയും എന്നണ്... എന്നിട്ടോ നിര നിരയായി ആറെണ്ണമാണ് കാവിലെ ഭഗവതിക്കു നിരത്തിയ കതിന പോലെ ഠമാര്‍ പടാര്‍ ആയത്... നൈരാശ്യത്തിന്റെ സങ്കുചിതാവസ്തയില്‍ ബിയറടിച്ചു വയറു ചാടി ഗ്രഹിണി പിടിച്ച പിള്ളാരുടെ പോലെയായതു മിച്ചം...
പപ്പന്റെ വിഷമം... എന്റെ പുതിയ പോസ്റ്റ്.
സ്വന്തം പീലു...
പപ്പനു സൂസിയെന്നുവെച്ചാല്‍ തമിഴ് നാട്ടുകാര്‍ക്കു മുല്ലപ്പെരിയാറുപോലെയായിരുന്നു...
പീലൂ ഇത് കലക്കി ചുള്ളാ...
പുതിയ പ്രണയിനികളെ തേടി പപ്പന്റെ യാത്ര തുടരട്ടെ. ഇത് ഭൂമിയാണ്!
ഇത്തിരിച്ചേട്ടനും പടിപ്പുരക്കും താങ്ക്സ്...
ഇപ്പൊ പപ്പണ്റ്റെ കല്യാണം കഴിഞ്ഞു. ഇനി പപ്പന്‍ ഈ വക പരിപാടികളുമായിറങ്ങിയാല്‍, സൌദാമിനിയേച്ചി കുറ്റിച്ചൂലിനടികും!!
സ്വന്തം പീലു...
“ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയപ്പൊള്‍ മറ്റു ലോക രാജ്യങ്ങളെക്കാള്‍ മുമ്പ് ആ നടപടിയെ അപലഭിച്ച ഒരു ചരിത്രം കൂടിയുണ്ട് ഭാസ്കരപാപ്പന്റെ ചായക്കടക്ക്“ - കൊള്ളാം!
Post a Comment
<< Home