Thursday, October 19, 2006

ഒരു ജാപ്പനീസ്‌ പ്രേതബാധ...

സഹമുറിയന്റെ കൂര്‍ക്കംവലി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ദൈവമേ ഒരുപാടു കൂര്‍ക്കം വലി ഞാന്‍ കേട്ടിട്ടുണ്ട്‌, പക്ഷെ ഇതുപോലൊരു ഡോള്‍ബി ഡിജിറ്റല്‍ സെറ്റപ്പ്‌ ഇതാദ്യമായിട്ടാണ്‌. വെളുപ്പാന്‍കാലത്ത്‌ അതും മൂന്ന് മൂന്നര മണി നേരത്ത്‌ ഉറക്കം വരാതെ ഞാന്‍ കിടന്നു, ജീവിതത്തിലാദ്യമായിട്ടണ്‌ ഈയൊരു സമയതിനു ഞാന്‍ ദൃക്‌സാക്ഷിയകുന്നത്‌.

ഞാനെങ്ങനെ ഈ വൃത്തികെട്ട ശബ്ദം ഇല്ലതാക്കും, ആശയങ്ങളുടെ അഭാവത്തില്‍ എന്നിലെ സര്‍ഗവേദന പാരമ്യത്തിലെത്തി. അവന്റെ ഒണക്ക മൂക്കിലൊരു ക്ലിപ്പിട്ടാലൊ... കരണക്കുറ്റിക്കൊരെണ്ണം പൊട്ടിച്ചാലോ... ഒരു ബക്കറ്റ്‌ വെള്ളം കോരി അവന്റെ തലയില്‍ കമിഴ്ത്തിയാലൊ... അല്ലെങ്കില്‍ വെണ്ട അവനേ വിളിച്ചുണര്‍ത്തി രണ്ടു പള്ളു വിളിച്ചാലൊ... ഇങ്ങനെ പല പല ചിന്തകല്‍ എന്റെ മനസിലൂടെ കടന്നു പോയി. അവസാനം എനിക്കുണ്ടായേക്കാവുന്ന മാനഹാനിയും ധനനഷ്ടവും (ആശുപത്രി ചിലവ്‌) എല്ലാമോര്‍ത്ത്‌ ഞാനതോക്കെ സഹിച്ച്‌ കണ്ണും പൂട്ടിക്കിടന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോളുണ്ടെടാ പുറത്തൊരു പദചലനം. ആരാണീ നേരത്ത്‌ പുറത്തിറങ്ങി നടക്കുന്നത്‌, എനിക്കു ടെന്‍ഷനായി. രണ്ടു റൗണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒരു ഫെയ്ഡ്‌ എഫക്റ്റോടെ പദചലനം കേള്‍ക്കാതായി. ഇത്രയൊക്കെ ഉണ്ടായിട്ടും പൊതുവെ ധൈര്യശാലിയയ ഞാന്‍ ഇത്‌ വെറുമൊരു ചീളു കേസെന്ന കണ്‍സിഡറേഷന്‍ കൊടുത്ത്‌ പുറത്തിറങ്ങി നോക്കാന്‍ മിനക്കെട്ടില്ല, അല്ലതെ പേടിച്ചിട്ടൊന്നും ആയിരുന്നില്ല.

അന്നു കാലത്ത്‌ ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ഞാനീ സംഭവം സഹമുറിയനോടു വിളംബി. ഇനിയിത്‌ വല്ല പ്രേതവും മറ്റോ അയിരിക്കുമോ, എടുത്തവഴിക്കവന്‍ പറഞ്ഞു. പ്രേതമാണങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമുണ്ടാകില്ലെ... ബാക്‌ഗ്രൗണ്ടില്‌ ഹൊറര്‍ സോങ്ങ്‌ ഉണ്ടാവില്ലെ... തുടങ്ങിയ വാദമുഖങ്ങളുയര്‍ത്തി ഞാനതിന്റെ നഖശിഖാന്തം എതിര്‍ത്തു. എടാ മരപ്പൊട്ട വല്ല മാടനെങ്ങനുമാണെങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമൊന്നും ഉണ്ടാകില്ല, അവനവന്റെ സൈഡ്‌ ഓക്കെയാക്കി. മാടനെയും ഒടിയനെയുമൊക്കെ പറ്റി പണ്ട്‌ അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്‌. വീടിന്റെ പൊക്കത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ കരിയിലകള്‍ ചവിട്ടി ഞെരിച്ച്‌ മാടന്‍ പോകുന്ന ശബ്ദം ഇടക്കൊക്കെ കേള്‍ക്കാറുണ്ടത്രെ. പിന്നീടൊരിക്കല്‍ പൈലിക്കുട്ടിയേട്ടനെ ചാരായം വാറ്റിയതിനു തോട്ടത്തിന്റെ മൂലക്കല്‍ നിന്നു പോലീസുപിടിച്ചു, അതിനുശേഷം മാടന്‍ പോകുന്ന ശബ്ദം കേട്ടിട്ടില്ലെന്നതു വെറെ കഥ. പണ്ടാറമടങ്ങാന്‍ ഈ പ്രേതോം തേങ്ങേം മാങ്ങേം ഒന്നും ഇല്ലാതിരുന്നെങ്കില്‍, ഭയമെന്ന വികാരം എന്നില്‍ കുടിലുകെട്ടിതുടങ്ങിയെന്ന നഗ്ന സത്യം ഞാന്‍ മനസിലാക്കി.

താഴത്തെ നിലയില്‍ വരിവരിയായുള്ള എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഞങ്ങള്‍ ഫ്രണ്ട്സ്‌ ആയിരുന്നു താമസിച്ചിരുന്നതു. അന്നു വൈകുന്നെരത്തെ പൊളിപറച്ചിലിനിടയിലാണ്‌ എന്നെ കൂടതെ വെറെ ഒരുത്തനും ഈ പദചലനങ്ങല്‍ കുറച്ചു നാളായി കേള്‍ക്കറുണ്ടെന്നറിഞ്ഞത്‌. അടുത്ത മാസം അവന്റെ കല്യാണമാണ്‌, അപ്പൊ ഇതല്ല ഇതിലും വലിയ തോന്നളൊക്കെ ഉണ്ടാകുമെന്നരോ പറഞ്ഞതൊതുക്കി. ഇതിനൊരു തിരുമാനമുണ്ടാക്കിയിട്ടു തന്നെ കാര്യം ഞാന്‍ തിരുമാനിച്ചു.

പിറ്റേ ദിവസം മൂന്നേകാലിനു അലാറം വെച്ചാണ്‌ ഉറങ്ങാന്‍ കിടന്നത്‌, പക്ഷെ സഹമുറിയന്റെ കൂര്‍ക്കം വലിയുടെ ശബ്ദവും അലാറത്തിന്റെ ശബ്ദവും ആനയും ആടും തമ്മിളുള്ള വ്യത്യാസം ഉള്ളതുകൊണ്ടോ അതോ തലേദിവസത്തെ ഉറാക്കഷീണം കൊണ്ടൊ എന്നറിയില്ല അലാറം അടിച്ചതു കേട്ടില്ല, അങ്ങനെ ഫസ്റ്റ്‌ അറ്റെംറ്റ്‌ ചീറ്റിപ്പോയി.

എന്നും അനുഭവങ്ങളില്‍ നിന്നു പല പാഠങ്ങളും പഠിച്ചിട്ടുള്ള ഞാന്‍ തൊട്ടടുത്ത ദിവസം കൃത്യസമയത്തു തന്നെ എനീറ്റ്‌ പദചലനത്തിനായി കാത്തിരുന്നു. ഈശ്വരാ ഭയവും ധൈര്യം കലര്‍ന്ന ഒരു വികാരം എന്നെ തളര്‍ത്തിക്കൊണ്ടിരുന്നു. ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി, അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും എന്റെ വക നേര്‍ച്ചകള്‍ വന്നു വീണുകൊണ്ടിരുന്നു. കാലോച്ച പതിയെ അകന്നു തുടങ്ങി ഇനിയും താമസിച്ചാല്‍ അലാറം വെച്ചതു വെറുതെയാകും. രണ്ടും കല്‍പിച്ചു ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അപ്പോളുണ്ടെടാ മീന്‍കാരുടെ വണ്ടിയെന്നു നമ്മള്‍ വിളിക്കുന്ന M-80 പോലൊരു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നമ്മുടെ ജാപ്പനീസ്‌ പ്രേതം പോകുന്നു. പാവം പത്രക്കാരന്‍ വെറുതെ സംശയിച്ചു, എനിക്കെന്നോടു തന്നെ ഒരു വെറുപ്പു തോന്നി.

14 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

സഹമുറിയന്റെ കൂര്‍ക്കംവലി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ദൈവമേ ഒരുപാടു കൂര്‍ക്കം വലി ഞാന്‍ കേട്ടിട്ടുണ്ട്‌, പക്ഷെ ഇതുപോലൊരു ഡോള്‍ബി ഡിജിറ്റല്‍ സെറ്റപ്പ്‌ ഇതാദ്യമായിട്ടാണ്‌. വെളുപ്പാന്‍കാലത്ത്‌ അതും മൂന്ന് മൂന്നര മണി നേരത്ത്‌ ഉറക്കം വരാതെ ഞാന്‍ കിടന്നു.

ഒരു ജാപ്പനീസ്‌ പ്രേതബാധ, എന്റെ പുതിയ പോസ്റ്റ്‌...


സ്വന്തം പീലു...

10:52 PM, October 19, 2006  
Anonymous Anonymous said...

Peelu, good way of narration.Please increase the font size next time.

3:05 AM, October 20, 2006  
Blogger സൂര്യോദയം said...

വിവരണം നന്നായിട്ടുണ്ട്‌ പീലൂ

4:27 AM, October 20, 2006  
Blogger കാളിയമ്പി said...

പീലൂ നന്നായി..നിങ്ങള്‍ ജപ്പാന്‍ കാര്‍ക്ക് തമാശയെഴുത്ത് കടേലെങ്ങാനും വാങ്ങിയ്ക്കാന്‍ കിട്ടുന്നതാണോ..വക്കാരി, പീലു....
ഡോള്‍ബി ഡിജിറ്റല്‍ സെറ്റപ്പ്‌ കൂര്‍ക്കം വലിയാലോചിച്ച് ചിരിയോട് ചിരി...എന്റെ കൂട്ടുകാരന്‍...
അവനെന്നും കേല്‍ക്കുന്നതാണേ

4:48 AM, October 20, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

ഇടശ്ശേരിക്കും സൂര്യോദയത്തിനും അംബിക്കും എന്റെ താങ്ക്സ്...

ഈ പോസ്റ്റ് ആക്റ്റ്വലി ഇന്ന് രാവിലെ കിട്ടിയ ഒരു ത്രെഡില്‍ നിന്നു ഡെവെലപ്പ് ചെയ്തതാണ്..

ഇന്നു രാവിലെ കുറച്ചു നേരത്തെ എനീക്കേണ്ടി വന്നു അപ്പൊ പത്രക്കാരന്‍ വരുന്നതു കണ്ടു... ആ സംഭവത്തെ ഞങളുടെ ഇവിടത്തെ ഒരു സെറ്റപ്പു വച്ചു പറഞാലോ എന്നു തോന്നി.. അങനെയാണ് ഈ പോസ്റ്റിന്റെ ജനനം...

പിന്നെ വക്കാരിച്ചേട്ട ഇവിടന്നു ഞങളോടൊന്നും പറയാതെ സ്കൂട്ടായി... അപ്പോ പിന്നെ പുള്ളിക്കാരന്‍ തുടങിവച്ചത് കണ്ടിന്യു ചെയ്യണ്ടെ?

4:57 AM, October 20, 2006  
Blogger ഖാദര്‍ said...

നല്ല അവതരണം.അവസാനം വരെ വായിപ്പിക്കാന്‍ കഴിഞ്ഞു. കഥാന്ത്യം ഒന്നുകൂടി കൊഴുപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.അവസാനം ത്രഡ് ലൂസായ പോലെ.

12:40 PM, October 20, 2006  
Blogger Rasheed Chalil said...

പീലു കൊള്ളാം... നല്ല അവതരണം.

9:57 PM, October 20, 2006  
Blogger Abdu said...

നല്ല വിവരണമായിരുന്നു, പക്ഷെ ക്ലൈമാക്സ് പ്രതീക്ഷ കളഞ്ഞു,

എന്നാലും നന്നായിരിക്കുന്നു,

-അബ്ദു-

11:59 PM, October 20, 2006  
Blogger വാളൂരാന്‍ said...

പീലൂ... കൊള്ളാം.....

12:27 AM, October 21, 2006  
Blogger asdfasdf asfdasdf said...

ജാപ്പനീസ്‌ പ്രേതബാധ നന്നായിട്ടുണ്ട്.

12:37 AM, October 21, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി...

ഇപ്പൊ ഒന്നും കൂടി വായിച്ചപ്പോളാണ് ക്ലൈമാക്സ് കുറച്ചുകൂടി ഭീകരമാക്കാമായിരുന്നെന്ന് തോന്നിയത്... പ്രോത്സാഹനങള്‍ ഇനിയും പ്രതീക്ഷിച്ചു കൊണ്ട്...


സ്വന്തം പീലു...

12:59 AM, October 21, 2006  
Blogger nerampokku said...

ഡോള്‍ ബി സെറ്റപ്പ് കലക്കി പീലു:ഖാദറും ഇടങ്ങളും പറഞപൊലെ അവസാനം പ്രതീക്ഷയ്ക്ക്‌ ഒത്ത് ഉയര്‍ ന്നില്ല

1:10 AM, October 21, 2006  
Blogger ചന്തു said...

ക്ലൈമാക്സ് ഭീകരമാക്കാന്‍ പീലുവിന്റെ പടം കൊടുത്താല്‍ മതിയായിരുന്നു.. :-))

സംഭവം കൊള്ളാം.

2:14 AM, October 21, 2006  
Blogger Aravishiva said...

പീലു ജപ്പാനീസ് പ്രേതം നന്നായിട്ടുണ്ട്....

2:53 AM, October 21, 2006  

Post a Comment

<< Home