കലികാലവൈഭവം, കാലനും കഷ്ടകാലം...
"ഞാനെങ്ങനെ വിശ്വസിക്കും നിങ്ങള്‍ തന്നെയാണ് കാലനെന്ന്", എന്റെ ചോദ്യത്തിനുമുന്നില്‍ കാലനു ഉത്തരം മുട്ടി.
കാലനായാല്‍ മിനിമം ഒരു പോത്തിന്റെ പുറത്തായിരിക്കണം വരേണ്ടത്, പിന്നെ കയ്യില്‍ കുടുക്കിട്ട ഒരു കയറും മസ്റ്റാണ്. അല്ലാതെ ഇങ്ങനെ സെയില്‍സ് എക്സിക്യൂട്ടീവിന്റെ പോലെ കോട്ടും സ്യൂട്ടുമിട്ടു വന്നാലൊന്നും ശരിയാകില്ല.
അതു പോട്ടെ ഐഡെന്റിറ്റി തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടൊ കയ്യില്‍, ഒരു പാന്‍ കാര്‍ഡായലും മതി... പാസ്സ്‌പോര്‍ട്ടിന്റെ ഫ്രണ്ട് പേജായാലും ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം.
ഇരുപത്തിമൂന്നെന്ന ഈ കുറഞ്ഞ പ്രായത്തില്‍ പരലോകത്തേക്കുള്ള വിസ അടിച്ചു കിട്ടിയതിന്റെ എല്ലാ വിഷമങ്ങളും പല പല ചോദ്യങ്ങളുടെ രൂപത്തില്‍ ഞാന്‍ കാലന്റെ മുന്നിലേക്കെടുത്തിട്ടു.
കാലന്‍ സ്പീക്കിംഗ്...
നിങ്ങള്‍ക്കു ചുമ്മാ പറഞ്ഞാല്‍ മതി പോത്തിന്റെ പുറത്ത് വരണമെന്നൊക്കെ, മേനക ഗാന്ധിയെങ്ങാനുമറിഞ്ഞാല്‍ അതുമതി ഞാന്‍ തൂങ്ങാന്‍. പിന്നെ കയറ്, ഈ പരശുരാമന്റെ മണ്ണിലെ ഓരൊ കുഞ്ഞിനുമരിയാം കയര്‍ തൊഴിലാളികല്‍ സമരത്തിലാണെന്നു. ഇനിയിപ്പൊ വിദേശ കയര്‍ വാങ്ങാമെന്നു വെച്ചാല്‍ കേരളത്തില്‍ ഭരണം മാറി, ഞാന്‍ ബൂര്‍ഷ്വാസിയെന്നു മുദ്രകുത്തപ്പെടും.
പഴയ കാലമൊന്നുമല്ല തകര്‍ച്ചയെ നേരിടുന്ന യമലോകവും ഇപ്പൊള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണിയിലാണ്. എല്ലാ വര്‍ഷവും ടാര്‍ഗെറ്റ് മീറ്റ് ചെയ്യാന്‍ ഞങ്ങള്‍ പെടുന്ന പാടു ഞങ്ങള്‍ക്കെ അറിയൂ. ഇപ്പൊളാണെങ്കില്‍ വാര്‍ഷിക ക്ലോസിംഗിന്റെ സമയമാണ്, നിന്നെയൊക്കെ കൊണ്ടു ചെന്നിട്ടു വേണം കോട്ട തികയ്ക്കാന്‍.
ഇപ്പൊ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ കാലമാണ്, കള്ളത്തരം കാണിച്ച് നാലു കാശുണ്ടാക്കമെന്നു വെച്ചാല്‍, പണിതെറിക്കും!!
എന്തൊക്കെപ്പറഞ്ഞാലും ശരി എനിക്കു നിങ്ങളെ കൂടതെ തിരിച്ചു ചെല്ലാന്‍ പറ്റില്ല... പെട്ടന്നു പോകാന്‍ റെഡിയായിക്കൊ. പിന്നെ ഞങ്ങളുടെ ആനുവല്‍ ഓഫര്‍ പ്രകാരം, അപകടം, ചിക്കന്‍ ഗുനിയ, ഡെങ്കി, ഹൃദയാഗതം തുടങ്ങിയവയില്‍ നിന്നു തിരഞ്ഞെടുക്കനുള്ള അവസരം കൂടി ഉപഭോക്താവിനു നല്‍കുന്നുണ്ട്.
അപ്പോളെക്കും ഞാന്‍ ഉണര്‍ന്നു, അല്ലെങ്കില്‍ ഒന്നു രണ്ടു ഡയലോഗ് കൂടി അടിക്കാമായിരുന്നു...

4 Comments:

എന്റെ പുതിയ പോസ്റ്റ്.
സ്വന്തം പീലു...
കാലന്‍ പലവിധത്തിലും വരാം പീലൂ.. മീറ്റ് ജോ ബ്ലാക്ക് എന്ന ഈ പടം കണ്ടു നോക്കൂ...
കൊള്ളാം....
ഇപ്പോ കാലന്റെ സ്റ്റൈല്‍ ഒക്കെ മാറിക്കാണും...
Good dream
Post a Comment
<< Home