ഒരു മൃഗീയ കൊലപാതകം!!
നേരം സന്ധ്യയാവാറായി, ഒരു പണിയുമില്ലാതെ അനന്തതയില്‍ കണ്ണും നട്ട് ചുമ്മാ ചുമരും ചാരി ഞാനിരുന്നു.
ഒരു മൂളിപ്പാട്ടും പാടി നമ്മുടെ കഥാനായകന്‍ വരുന്നുണ്ട്. ഒന്നു രണ്ട് വട്ടം എന്നെ ചുറ്റി പറന്നവന്‍ എന്റെ കൈത്തണ്ടയില്‍ വന്നിരുന്നു. അവനെയങ്ങു തട്ടിയാലോ, ഞാന്‍ മനസിലോര്‍ത്തു. ഒരു പാവപ്പെട്ട കൊതുകിനെ കൊല്ലുന്നതു പാവമല്ലെ, എന്നിലെ കുറ്റബോധം സടകുടഞ്ഞെഴുന്നേറ്റു. ഇല്ല ഇവനും ഇവന്റെ സ്വന്തക്കാരും ബന്ധുക്കളും കൂടി എത്രയെണ്ണത്തിനാണ് പണി കൊടുക്കുന്നത്. എന്നിലെ പൗരബോധം രോഷാഗ്നിയായി ജ്വലിച്ചു. ഇവന്‍ തീര്‍ചയായും ശിക്ഷയര്‍ഹിക്കുന്നു.
ഒറ്റയടിക്കു കൊന്നല്‍ അവന്‍ പെട്ടന്നു ചാവും, അതുകൊണ്ട് അതു വേണ്ട.ഒരു കൊതുകിനെ കൊല്ലാന്‍ ഇത്ര ടെന്‍ഷനടിക്കേട്ടതുണ്ടൊ?
ഞാനെന്റെ വലതു കൈ വളരെ പതുക്കെ അവന്റെ പിന്നിലേക്കു ചലിപ്പിച്ചു, അപ്പോളേക്കും ആ വൃത്തികെട്ടവന്റെ കൊമ്പുകള്‍ എന്റെ ഇടതു കൈത്തണ്ടയി ആഴ്‌ന്നിറങ്ങിയിരുന്നു. ഊരാന്‍ പെട്ട പാടെന്നു പറഞ്ഞപോലെ കൊമ്പൂരിയെടുക്കുന്നതിനു മുമ്പവന്റെ ചിറകുകളില്‍ ഞാന്‍ പിടുത്തമിട്ടു. ക്രൂരതയുടെ പര്യായമാറിയ ഞാനവനെ ചന്നം ഭിന്നമാക്കി. ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥിയുടെ കയ്യില്‍ കിട്ടിയ തവളയെക്കാള്‍ പരിതാപകരമെന്നു വിശെഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനവനെ എത്തിച്ചു.
ഹിരണ്യകശിബുവിനെ ക്രൂരമായി വകവരുത്തിയിട്ടും അരിശം തീരാഞ്ഞ നരസിംഹമൂര്‍ത്തിയെപ്പോലെ അടുത്ത ഇരക്കു വേണ്ടി ഞാന്‍ കാത്തിരുന്നു.

13 Comments:
നേരം സന്ധ്യയാവാറായി, ഒരു പണിയുമില്ലാതെ അനന്തതയില്‍ കണ്ണും നട്ട് ചുമ്മാ ചുമരും ചാരി ഞാനിരുന്നു.
ഒരു കൊച്ചു പോസ്റ്റ്
സ്വന്തം പീലു...
പീല്ലു അല്ലേലും പണ്ടേ ക്രൂരനാ, ആ കപീഷിന്റെ പിന്നാലെ ആയിരുന്നു ഇതു വരെ. ഇപ്പോ കൊതുകടിച്ചിരിപ്പാണല്ലെ. നന്നായി കൊലപാതകം.
സുല്‍...
ഇപ്പൊ ഞാനും കപീഷും കോമ്പ്രമൈസായി.
കമന്റിയതിനു താങ്ക്‍സ്...
ആദ്യം എഴുതിയ വാചകങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി, ഇന്നേതോ കൊതുകിനോ ഈച്ചയ്ക്കോ എന്തോ കിട്ടാനുണ്ടെന്ന്. ;)
ഈ സു-ചേച്ചിനോട് ഞാന്‍ പിണങി...
അല്ലാാ.. ഞാനറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ... ബോട്ടണി സ്റ്റുഡന്റ് എന്തിനാ തവളയെ മുറിക്കുന്നത്?
താനാരൂവ്വാ? (തമാശക്കാണേ...!)
പീലൂ,
ആ ‘ബോട്ടണി’ കലക്കി. :-)
ഓടോ: ഞാന്‍ പണ്ട് ഒരു കൊതുകിനെ കൊല്ലാന്‍ പെട്ട പാട്.. മതില്‍ ചാടി ഓടിയ കൊതുക് ലുങ്കി കല്ലില്‍ കുടുങ്ങി ഉരുണ്ട് വീണപ്പോള്‍ തെങ്ങിന്റെ മടല്‍ കൊണ്ട് പുറത്ത് ‘ബ്ധീം’ എന്ന് ഏഴ് അടിയാ ഞാന്‍ കൊടുത്തത്. അറിയാമോ? :-)
കൊതുകിനെ പിച്ചിക്കീറീത് മനസ്സിലായി.
ആരാ ഈ ഹിരണ്യകശിപൂം നരസിംഹോം?
പൊന്നമ്പലമേ... ഫ്രൈ ചെയ്തു അടിക്കാന്‍ അല്ലാതെന്തിനാ... തവളക്കാല് ഫ്രൈ ബെസ്റ്റാ(മേനകാ ഗാന്ധി കേള്‍ക്കണ്ടാ)
എന്റെ പൊന്നു ദില്‍ബൂ എന്നെ ഇങനെ കൊല്ലാതെ കൊല്ലല്ലെ... ആട്ടെ എന്നിട്ടു കൊതു ചത്തോ? അതോ ദില്‍ബുവാണൊ ലുങ്കി കല്ലില്‍ തടഞു വീണത്
ഇക്കാസിക്കാ... അതെന്റെ വക്കേലും കിഴക്കേലും താമസിക്കുന്നവരാ... അതിര്‍ത്തി തര്‍ക്കം മൂത്തപ്പോള്‍ നമ്മുടെ നരസിംഹച്ചേട്ടന്‍ മറ്റേച്ചേട്ടനെ തട്ടി.
സ്വന്തം പീലു...
അത് വല്ല ചിക്കന്‍ ഗുനിയാക്കാരനുമായിരുന്നോ?
പീലൂ...
അതിനെയും അരച്ച് കലക്കി ചമ്മന്തിയാക്കി അല്ലേ?
പ്രയാണമേ...
ചിക്കന്‍ ഗുനിയ ആണോ എന്നതിനെ പറ്റി പഠിക്കേണ്ടിയിരിക്കുന്നു...
അബിദിക്കാ...
ഇത്തവണ ഒരു സ്പെഷ്യല്‍ ടൈപ്പ് ഡിസ്‌അസ്സെബ്ലിംഗ് മെക്കാനിസം ആണ്‍ ഉപയോഗിച്ചത്... കൊമ്പ്, ചിറക്, കാലുകള്‍ മുതലായവ പീസ് പീസ് ആക്കി ഒരു ദയനീയ മരണമാണ്‍ വിധിച്ചത്.
സ്വന്തം പീലു...
കൊതുകിനെ കൊല്ലുന്നതിന്റെ പേരില്‍ പോലും മഹാകാവ്യങ്ങള്‍ പിറക്കുന്നല്ലേ :)
മനോഹരമായി എഴുതിയിരിക്കുന്നു :)
ദില്‍ബാ നീ ഈ കൊതുകിനെയും ഈച്ചയെയും ഒക്കെ ഓടിച്ചിട്ടു തല്ലുന്ന ഗുണ്ട ആണല്ലെ? ഇന്നാളും ബാംഗ്ലൂരില്‍ ഒരു ഭീകരനെ വെട്ടിയേന്റെ പേരില്‍ നാടു വിടേണ്ടി വന്നു എന്നു പറഞ്ഞപ്പോ ഞാന്‍ കരുതി ഭീകരന്‍ ഒരു മനുഷ്യനാരിക്കും എന്ന്. കണ്ടന്‍പൂച്ച ആരുന്നു അല്ലെ?
Post a Comment
<< Home