ശശിയണ്ണനും ചില ദുരൂഹതകളും...
ഞങ്ങളുടെ ബാച്ചിലര്‍ ലൈഫിലെ നാലാമത്തെ വാടക വീടിന്റെ അയല്‍ക്കാരനായിരുന്നു ശശിയണ്ണന്‍. നീര്‍ക്കോലി മാര്‍ക്കം കൂടി മനുഷ്യനായതു പോലൊരു രൂപവും വിവരവിദ്യാഭ്യാസ മേഖലകളില്‍ സാക്ഷരകേരളത്തിനൊരു അപമാനവുമായിരുന്നു ഈ ശശിയണ്ണന്‍.
താമസം തുടങ്ങിയ ആദ്യദിവസം മുതല്‍ തുടങ്ങിയ ഞങ്ങളുടെ ആഘോഷങ്ങളും, പിന്നെ ചില "കലാപരിപാടികളും" അയല്‍വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ശശിയണ്ണന് തീരെ പിടിച്ചില്ല. ഒന്നര അകത്ത് കയറിയാല്‍ മാത്രം തന്നിലെ പുലിയെ തിരിച്ചറിഞ്ഞിരുന്ന ശശിയണ്ണന്റെ ആത്മധൈര്യം പലപ്പോഴും ഞങ്ങളൊടിതു ചോദിക്കുന്നതില്‍നിന്നയാളെ വിലക്കിയിരുന്നു.
ഒരു ശനിയാഴ്ച വൈകുന്നേരം, പതിവ് ഈവനിംഗ് മൗത്ത് ലുക്കിങ്ങിനിറങ്ങിയതായിരുന്നു ഞങ്ങള്‍, അപ്പൊ നമ്മുടെ ശശിയണ്ണന്‍ എതിറെ വരുന്നുണ്ട്. എന്തോ പറഞ്ഞു ഞങ്ങളൊന്നു ചിരിച്ചു, നല്ല ഫോമിലായിരുന്നു ഞങ്ങളുടെ അയല്‍ക്കാരന് അതു അയാളെ കളിയാക്കിയതായണ് തോന്നിയത്. അന്നു തുടങ്ങി ഞങ്ങളുടെ കഷ്ടകാലം!!
കള്ളും കഞ്ചാവുമൊക്കെയടിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി മുന്നില്‍ തെളിഞ്ഞു വരുമെന്നു പറഞ്ഞപോലെ, വെള്ളമടിച്ചുകഴിഞ്ഞാല്‍ പിന്നെ ശശിയണ്ണനു ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയാണ് തെളിഞ്ഞുവന്നിരുന്നത്. മലയാള ഭാഷയിലെ തെക്കന് ശാഖയായ "തെരന്തോരം ഫാഷ" യിലെ ചില അമൂല്യമായ രത്നങ്ങളും മുത്തുകളും പലപ്പോഴും ശശിയണ്ണന്റെ വായില്‍നിന്ന് അനര്‍ഘനിര്‍ഗളം പ്രവഹിച്ചിരുന്നു.
ഓരൊ ദിവസവും അലമ്പുണ്ടക്കാന്‍ ഓരോരൊ കാരണങ്ങല്‍ കണ്ടുപിടിക്കുന്നതിലും, അതിലെല്ലാം വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിലും ശശിയണ്ണന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ജാസി ഗിഫ്റ്റ് തരംഗം ആഞ്ഞടിച്ചിരുന്ന കാലം, ഈ തരംഗത്തില്‍ പെട്ടിട്ടൊ എന്തോ എന്റെ ഒരു സഹവീടനും സാരമായ പരിക്കുപറ്റിയിരുന്നു. കുളിമുറിയി കയറിയാലുടന്‍ ഗാനാലാപനത്തിന്റെ അസ്കിതയുള്ള ഈ ചങ്ങാതി, ലജ്ജാവതിയും അന്നക്കിളിയുമെല്ലം തന്റെ മധുര ശബ്ദത്തില്‍ ഉറക്കെ പാടിയിരുന്നു. പക്ഷെ ഇതിനെ ശശിയണ്ണന്‍ അങ്ങേരുടെ വീട്ടിലുള്ള ഒമ്പതാം ക്ലാസുകാരിക്കിട്ടൊരു 440 KV ലൈന്‍ വലിക്കാനുള്ള ശ്രമമായാണ് വിലയിരുത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെങ്കൊച്ചിന്റെ വായ്‌നോക്കിയെന്ന ആരോപണം പോട്ടെന്നു വെക്കാം, എന്നാലും അണ്ണാറന്‍ ചപ്പിയതു പോലിരിക്കുന്ന ആ പശുമോറിയെ ഐശ്വര്യ റായിയെ വാങ്ങിത്തരാമെന്നു പറഞ്ഞാലും ആരും തിരിഞ്ഞു നോക്കില്ലന്നെങ്കിലും അങ്ങേരു മനസിലാക്കേണ്ടതായിരുന്നു.
ഇത്രയും നാളും ഒരു കള്ളുകുടിയനോടുള്ള സഹതാപത്തോടെ പെരുമാറിയിരുന്ന ഞങ്ങള്‍ ഒരു ദിവസം പ്രതികരിച്ചു. ഇത്തരത്തിലുള്ളൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നിട്ടില്ലാത്ത ശശിയണ്ണന്‍ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. പക്ഷെ അതു വെറും തുടക്കം മാത്രമായിരുന്നു, പിറ്റേന്നു വൈകുന്നെറം ശശിയണ്ണന്റെ മസില്‍ പവര്‍ ഞങ്ങളറിഞ്ഞു, ഒരു കൂട്ടം ആള്‍ക്കാരും ഒരുപാട് ഭീഷണികളും. എന്തിനേറെ പറയുന്നു ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കും സീസറിനുള്ളത് സീസറിനും എന്നു കരുതി ഞങ്ങള്‍ സമാധാനിച്ചു.
ശബരിമലക്കു പോകാന്‍ മാലയിട്ടിരുന്ന ഞാന്‍ മാത്രം ശശിയണ്ണന്റെ ആക്രമണത്തില്‍ നിന്നു ഭാഗികമായി രക്ഷപ്പെട്ടിരുന്നു, സ്വാമിയേ ശരണമയ്യപ്പ. സംഘര്‍ഷാവസ്ഥയുടെ പാരമ്യത്തില്‍ കൂടും കുടുക്കയും പൊട്ടിച്ച് ഞങ്ങള്‍ അഞ്ചാം കൂടുതേടിപ്പോയി. നല്ല അടിപൊളി ഏരിയ ആണ് ആള്‍ക്കാരൊക്കെ നല്ലവരാണ് വാടകയും കുറവാണ് എന്നൊക്കെ പറഞ്ഞു പറ്റിച്ച് ഞങ്ങളെക്കൊണ്ട് വീടെടുപ്പിച്ച ബ്രോക്കര് പുഷ്പന് നന്ദി.

7 Comments:
ഞങ്ങളുടെ ബാച്ചിലര്‍ ലൈഫിലെ നാലാമത്തെ വാടക വീടിന്റെ അയല്‍ക്കാരനായിരുന്നു ശശിയണ്ണന്‍. നീര്‍ക്കോലി മാര്‍ക്കം കൂടി മനുഷ്യനായതു പോലൊരു രൂപവും വിവരവിദ്യാഭ്യാസ മേഖലകളില്‍ സാക്ഷരകേരളത്തിനൊരു അപമാനവുമായിരുന്നു ഈ ശശിയണ്ണന്‍.
ഒരു പുതിയ പോസ്റ്റ്.
സ്വന്തം പീലു...
പതിവ് ഈവനിംഗ് മൗത്ത് ലുക്കിങ് ഇപ്പോഴും ഉണ്ടോ...
ഇത് കലക്കി ചുള്ളാ...
പശുമോറിനെ ലൈനിട്ടതും പോര, കള്ളുകുടിയന്റെ തല്ലുവാങ്ങിയതും പോര ഇനി അത് ഈ ബൂലോകത്തില്‍ പറഞ്ഞ് ഇവിടെയുള്ളവരുടെ തെറിയും കേള്‍ക്കണോ പിലു. ഇതിനേക്കാള്‍ നല്ലത് നീ കൊതുകടിച്ചിരിക്കുന്നത് തന്നെ.
നന്നായിരിക്കുന്നു :)
-സുല്‍
അണ്ണനെ ഒന്ന് ‘സല്‍കരിച്ചിട്ട്‘ വീട് മാറിയാല്‍ മതിയായിരുന്നു. ആ 440 കെ വി എനിക്കിഷ്ടപ്പെട്ടു. :-)
കമന്റിയ എല്ലാര്‍ക്കും താങ്ക്യൂ... താങ്ക്യൂ...
ഇത്തിരിച്ചേട്ടാ...
ഇപ്പോഴതിനു സമയം കിട്ടാറില്ല. പിന്നെ ഈ ജാപ്പനീസ് പെണ്‍കൊച്ചുങളോന്നും നമ്മുടെ നാട്ടിലെ പിള്ളാരുടെ ഏഴയലത്തു വരില്ല. എന്നാലും റെയില്‍വെ സ്റ്റേഷനില്‍ ഒരു മോര്‍ണിംഗ് സെക്ഷന്‍ സെറ്റപ്പ് ചെയ്യാറുണ്ട് ;-)
സുല്‍...
ഞാന്‍ കൊതുകടിച്ചിരുന്നാല്‍ ഈ റേഞ്ചിലുള്ള തരികിട പോസ്റ്റിടാന്‍ ആളുണ്ടാകുമൊ?
ദിര്‍ബൂ...
ശശിയണ്ണന്റെ ക്ലോസ് ഗഡി ഒരു റെജി ഉണ്ടായിരുന്നു, ലവന്‍ വണ്ടി മുട്ടിചത്തു, അതിനുശേഷം ശശിയണ്ണന്‍ താനെ ഒതുങ്ങി. അതുകൊണ്ട് അങേരെ സല്‍കരിക്കാനുള്ള പരിപാടി ഞങ്ങള്‍ വേണ്ടെന്നു വച്ചു.
സ്വന്തം പീലു...
'അണ്ണാറന്‍ ചപ്പിയതു പോലിരിക്കുന്ന ആ പശുമോറിയെ ഐശ്വര്യ റായിയെ വാങ്ങിത്തരാമെന്നു പറഞ്ഞാലും ആരും തിരിഞ്ഞു നോക്കില്ലന്നെങ്കിലും അങ്ങേരു മനസിലാക്കേണ്ടതായിരുന്നു.'
പീലൂ... നല്ല പോസ്റ്റ്...
എന്തായാലും ആ അന്നക്കിളിപ്പാട്ട് ഇത്തിരി പതുക്കെ പാടിയാല്‍ മതിയായിരുന്നു.. :-)
anna nee puliyanu ketta...
Post a Comment
<< Home