വീണ്ടും... ഒരിടവേളക്കുശേഷം.
ഇപ്പൊ പഴയപോലെ അല്ല, ഓഫീസില്‍ നല്ല പണിയാണ്. എനിക്കാണെങ്കില്‍ പണിയെടുക്കുന്നതിനെക്കാള്‍ മടിയുള്ളൊരു കാര്യം വേറെയില്ല. പിന്നെ പട്ടിണി കിടന്നു ചാവണ്ട എന്നോര്‍ത്തുമാത്രം പണിയെടുക്കുന്നു എന്നേയുള്ളൂ. മര്യാദക്കു പണിയെടുത്തില്ലെങ്കില്‍ ചിലപ്പൊ പറഞ്ഞുവിടാനും ചാന്‍സുണ്ട്, അപ്പൊ പിന്നെ ലീവെടുക്കാനും പറ്റില്ല പട്ടിണി കിടക്കേണ്ടിയും വരും.
ഇതിനിടക്കാണെങ്കില്‍ ബ്ലോഗു ചെയ്യാനും സമയമില്ല. അങ്ങനെ ഈ പരിപാടി വീട്ടിലെക്കു മാറ്റി. അവിടെയാണെങ്കില്‍ അതിലും കൂടുതല്‍ പ്രശ്നങ്ങല്‍. അന്നനാളം വഴി ആമാശയത്തിലേക്കു വണ്ടിയോടണമെങ്കില്‍ സ്വന്തമായി അടുപ്പു കത്തിക്കണം.
അങ്ങനെ ഇല്ലാത്ത സമയമുണ്ടാക്കി പാതിരാ നേരത്ത് എന്തെങ്കിലും ബ്ലോഗാം എന്നു വെച്ചാല്‍ അവിടേം പ്രശ്നങ്ങല്‍, ആശയദാരിദ്ര്യം സര്‍ഗവേദന മുതലായ ആവലാതികള്‍. കലാകാരന്മാരല്ലാത്തവരെ ജനം അങ്ങീകരിക്കില്ല എന്ന നഗ്നസത്യം മനസിലാക്കി ബ്ലോഗും പൂട്ടി ഒരു വാഴ നടാന്‍ ഇത്രേം ഒക്കെ മതി. ചുരുക്കിപ്പറഞ്ഞാല്‍ കാള്‍ മാര്‍ക്സിന് കമ്മ്യുണിസം റ്റ്യൂഷനെടുക്കാന്‍ പോയ അച്ചുദാനന്ദന്റെ അവസ്ഥ പോലെയായി ബ്ലൊഗിംഗ് തുടങ്ങിയ എന്റെയവസ്ഥയും.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു വിന്റര്‍ അവധിക്കു നാട്ടില്‍ പോകാന്‍ രണ്ടാഴ്ച ലീവുകിട്ടി. രണ്ടാഴ്ച രണ്ടു ദിവസം പോലെ പോയി. ഈ ആഴ്ച വീണ്ടും ഉദയസൂര്യന്റെ നാട്ടില്‍. ഇവിടെയാണെങ്കില്‍ മുടിഞ്ഞ തണുപ്പും, ആകപ്പാടെ ഒരാളുടെ കട്ടേം പടോം മടങ്ങാനുള്ള എല്ലാ സാഹചര്യങ്ങളുടെയും വാര്‍ഷിക സമ്മേളനം.
പകലുമുഴുവന്‍ കിടന്നുറങ്ങി, രാത്രിയുടെ ഭീകരതകൂട്ടാന്‍ വേണ്ടിമാത്രം എണീറ്റിരുന്ന് ഒച്ചവെക്കുന്ന ചീവിടുകളെ മാത്രം സാക്ഷിനിര്‍ത്തി എനിക്കൊരു വെളിപാടുണ്ടായി "മോനെ പീലു നിനക്കു മാത്രമെ ബൂലോകനിവാസികള്‍ക്കു പുളിച്ച ചോറും വളിച്ച സാമ്പാറും വിളമ്പാനൊക്കു. അതുകൊണ്ട് നീ തളരരുത് മോനെ." കുറച്ചാള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ കിട്ടുന്നൊരവസരമല്ലെ പാഴാക്കേണ്ടന്ന് ഞാനും വിചാരിച്ചു. അങ്ങനെ ഞാന്‍ വീണ്ടും ബ്ലോഗിംഗ് തുടങ്ങാന്‍ തിരുമാനിച്ചു. ബുഹ് ഹ ഹ ഹാാ...
എല്ല ബൂലോകനിവാസികള്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍.
ഒരിടവേളക്കുശേഷം... കൂടുകല്‍ തറ നമ്പറുകളുമായി ഇനിയും ബൂലോക ബസ്സ് സ്റ്റാന്റിലും പരിസരത്തുമൊക്കെയായി കണ്ടുമുട്ടാമെന്ന വിശ്വാസത്തോടെ.

8 Comments:

സ്വന്തം പീലു...
പീലുവേ
അപ്പൊ തിര്‍ച്ചുവന്നു. പുതുവത്സരാശംസകള്‍.
ഓടാം : ബസ്റ്റാന്റിലെന്താ പണി?
-സുല്‍
Peeloo....
Carry on.....
Best Wishes....
പീലൂസ്,
all the best!
-പീലീസ്.
ഹൌ! തറ തറകളെ തിരിച്ചറിയുമ്പോള്‍,
കുതിരവട്ടം പപ്പു ഏതോ പടത്തില്‍ പറഞ്ഞപോലെ ‘എന്തൊരു സുഖം, എന്തൊരു സുഖം!’
വാ മോനേ ദിനേശാ,സ്വാഗതം!
ബ്ലോഗൂ, ബ്ലോഗിക്കൊണ്ടേയിരിക്കൂ!
പുളിച്ചതോ, പുളിക്കാത്തതോ, എന്തായാലും ചൂടോടെ വിളമ്പ് മാഴെ (ശ്ശെ, വീക്കെന്റിലും മുന്‍പേ നാവു കൊഴഞ്ഞു തൊടങ്ങീലോ)
പുതുവത്സരാശംസകള്‍ (കൊറച്ചു കൂടി കഴിഞ്ഞിട്ട് പറയാരുന്നു - ഹാപ്പി ന്യൂ ഇയര്‍ - 2008 എന്നു)
പീലൂ... :) നവവത്സരാശംസകള്‍.
എഴുതൂ എഴുതൂ. എന്തായാലും വേണ്ടില്ല.
സുല്‍:
ഇവിടെം തേങ്ങ മാഷിന്റെ വക തന്നെ ആല്ലെ!!
ബസ് സ്റ്റാന്റില്‍ ലേശം പണിയുണ്ട്!! ഇവിടെ ജപ്പാനില്‍ ബസ് സ്റ്റാന്റ് കുറവായതുകൊണ്ട് റെയില്‌വെ സ്റ്റേഷന്‍ വെച്ചഡ്ജസ്റ്റ് ചെയ്യുന്നു എന്നുമാത്രം
അരീക്കോടരേ: നന്ദി...
പീലിച്ചേച്ചി:
സീ മിസ്റ്റര്‍ പീലീസ്... ബൈ ദ ബൈ, നന്ദി.. നമസ്കാരം
കൈതെമുള്ളേ:
ഒരു തറക്കേ മറ്റൊരു തറയെ തിരിച്ചറിയാന്‍ പറ്റുള്ളൂ എന്നു വെറും തറയായ ഞാന്‍ പറഞാല്‍ മറ്റു തറകള്‍ പിണന്ങ്ങുമോയെന്നുന്നാണെന്റെ പേടി... നന്ദി...
കുറുമാന്‍ ചേട്ടോ:
അങ്ങു ഹെല്‍സിങ്കി പോര്‍ട്ടീന്നു വാങ്ങിച്ച കള്ളിന്റെ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു ചെറുതോഴിച്ചു എന്റെ ഗ്ലാസിലോരു ലാര്‍ജാക്കമോ?
നന്ദി...
സൂ ചേച്ചി:
എന്റെയൊരു കരിവേപ്പില പരീക്ഷണം പാളി അടിക്കു പിടിച്ചു...
നന്ദി...
Post a Comment
<< Home